CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 58 Minutes 51 Seconds Ago
Breaking Now

മാരി 2 ലെ ടൊവിനോയുടെ അഡാര്‍ ലുക്ക് പുറത്ത്

മാരി 2ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ് ടൊവീനോ തോമസ്. ബീജയെന്ന് പേരുള്ള, തനാതോസ് എന്ന് വിളിക്കപ്പെടുന്ന വില്ലനായാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഗ്രീക്കില്‍ തനാതോസ് എന്നാല്‍ മരണത്തിന്റെ ദേവന്‍ എന്നാണര്‍ത്ഥം. മാരി 2ലെ ടൊവീനോയുടെ സൂപ്പര്‍ ഹോട്ട് ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കൈയില്‍ ടാറ്റുവും, ദൈവം നിങ്ങളെ വീക്ഷിക്കുന്നുവെന്ന് സൂചന നല്‍കുന്ന കണ്ണിന്റെ ചിഹ്നവും ചേര്‍ന്ന് ദുരൂഹമായ ലുക്കാണ് തനാതോസിന് ലഭിച്ചിരിക്കുന്നത്. 'മാരിയിലെ വില്ലന്‍ ഇതാ! ടൊവീനോ വരുന്നു തനാതോസായി. ജീവിക്കുന്നതും ശ്വസിക്കുന്നതും മരണത്തെയാണ്. തലച്ചോറും, വെടിയുണ്ടയുമായാണ്', തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംവിധായകന്‍ ബാലാജി മോഹന്‍ കുറിച്ചു.

നേരത്തെ സായി പല്ലവിയുടെയും, കൃഷ്ണയുടെയും കഥാപാത്രങ്ങളെയും സംവിധായകന്‍ പരിചയപ്പെടുത്തിയിരുന്നു. ധനുഷ് കഥാപാത്രത്തിന്റെ സുഹൃത്തായി കൃഷ്ണ എത്തുമ്പോള്‍ അരാതു അനാതി എന്ന ഓട്ടോ ഡ്രൈവറായാണ് സായി പല്ലവി എത്തുക. മാരിയുടെ കാമുകിയും അനാതിയാണ്. പ്രാദേശിക ഗുണ്ടയായി ധനുഷ് മാരിയായി തുടരും. വിജയ് യേശുദാസും, കാജല്‍ അഗര്‍വാളുമായിരുന്നു ആദ്യ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍.

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ മാരി 2 പുറത്തിറങ്ങും, ധനുഷ് ആദ്യമായി നിര്‍മ്മിച്ച മലയാള ചിത്രത്തിലും ടൊവീനോയായിരുന്നു നായകന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.