CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 1 Seconds Ago
Breaking Now

രജനി ചിത്രം 2.0 പുറത്തുവിടുമെന്ന് വെല്ലുവിളിച്ച് തമിഴ് റോക്കേഴ്‌സ്

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്ന പൈറസി വെബ്‌സൈറ്റായ തമിഴ്‌റോക്കേഴ്‌സ് പുതിയ വെല്ലുവിളി നടത്തി. വിജയ് ചിത്രമായ സര്‍ക്കാര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നവംബര്‍ 29ന് റിലീസ് ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 2.0 വ്യാജന്‍ പുറത്തിറക്കുമെന്ന് തമിഴ്‌റോക്കേഴ്‌സ് വെല്ലുവിളിച്ചത്. സൈറ്റിനെ പൂട്ടിക്കാന്‍ പല പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും ഇതൊന്നും കാര്യമാക്കാതെ അവര്‍ വ്യാജ പതിപ്പ് ഇറക്കുകയാണ്.

സര്‍ക്കാര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പായിരുന്നു വ്യാജ പതിപ്പ് സൈറ്റിലെത്തിയത്. ഈ ഞെട്ടല്‍ വിട്ടുമാറും മുന്‍ര് ആമിര്‍ ഖാന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ പറത്തുവിട്ടു. മൂന്ന് ഭാഷയിലാണ് ചിത്പം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി തമിഴ്‌റോക്കേഴ്‌സ് പുതിയ ഭീഷണി ഇറക്കിയത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 2.0 റിലീസ് ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി.

2.0 ഉടന്‍ വരുന്നു എന്നായിരുന്നു സൈറ്റിന്റെ ട്വീറ്റ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 29നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രം പൂര്‍ണ്ണമായും 3ഡിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. വെബ്‌സൈറ്റ് ചിത്രത്തിന്റെ വ്യാജന്‍ പുറത്തുവിട്ടാല്‍ സിനിമയുടെ ബോക്‌സ്ഓഫീസ് കളക്ഷനെ ഇത് നല്ല രീതിയില്‍ ബാധിക്കും. അക്ഷയ് കുമാര്‍ വില്ലനാകുന്ന ചിത്രത്തില്‍ ആമി ജാക്‌സണും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.