CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 31 Seconds Ago
Breaking Now

കെവിന്‍ കൊലക്കേസ് ; നടപടി നേരിട്ട പോലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു ; ഒരാളുടെ നില ഗുരുതരം

സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എഎസ്‌ഐയായിരുന്ന ടി എം ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പൊലീസിന്റെ അനാസ്ഥയിലും ക്രൂരതയിലും സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കെവിന്റെ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എഎസ്‌ഐയായിരുന്ന ടി എം ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച രാവിലെ അഞ്ചിന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.

ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ബിജുവിന്റെ പരിക്ക് ഗുരുതരമാണ്.

കെവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയായ സാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ എഎസ്എയായിരുന്ന ടി എം  ബിജുവിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ഈ തുകയുടെ ഒരു വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നല്‍കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.