CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 8 Seconds Ago
Breaking Now

ബൈബിള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു ; വിശ്വാസികള്‍ക്ക് വചനത്തില്‍ ജീവിക്കാന്‍ ആഹ്വാനം നല്‍കി മാർ സ്രാമ്പിക്കല്‍ പിതാവ്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ബൈബിള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 

യേശുവിന്റെ തിരുവചനം ഈ ലോകത്തും വരാനിരിക്കുത്തിരിക്കുന്ന ലോകത്തും എപ്പോഴും നമുക്കൊപ്പമുണ്ടാകുമെന്ന് പിതാവ് പറഞ്ഞു.ബൈബിള്‍ കലോത്സവത്തിന്റെ എല്ലാ സംഘടകരേയും പ്രത്യേകമായി അഭിനന്ദിച്ചു,

കലോത്സവ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ശേഷം 10 വേദികളിലായി 1200ഓളം കലാപ്രതിഭകള്‍ തങ്ങളുടെ മാസ്മരിക കലാമികവ് അവതരിപ്പിച്ചു. പരിപാടിയുടെ നടത്തിപ്പിനായി കലോത്സവം ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കമാണ് നടത്തിയത്. ജോയ്ന്റ് ഡയറക്ടര്‍ ജോയ് വയലില്‍, ഫാ ടോണി പഴയകളം,ഫാ ഫാന്‍സ്വാ പത്തില്‍, ഫാ സെബാസ്റ്റ്യന്‍ ചാമക്കാല,കോര്‍ഡിനേറ്റര്‍ ജോജി മാത്യു എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

വൈകീട്ട് പൊതു സമ്മേളനവും ശേഷം മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ സമ്മാന വിതരണവും ഉണ്ടായിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.