CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 59 Seconds Ago
Breaking Now

മൂവ്‌മെന്റിന്റെ ഭാഗം തന്നെയാണ് ഞാന്‍ ; മീടൂക്കാരെ നേരിടാന്‍ എനിക്ക് എന്റെ വഴികളുണ്ട്; പ്രതികരണവുമായി നിത്യാ മേനോന്‍

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസിയുടെ ഭാഗമാകാത്തതിന് കാരണം വ്യക്തമാക്കി നിത്യാ മേനോന്‍. മീ ടൂ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ തനിക്ക് സ്വന്തം രീതിയുണ്ടെന്നാണ് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 

ഇത്തരം അക്രമങ്ങള്‍ നേരിട്ടവരുടെ മാനസികമായബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ എന്നാല്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ അല്ലെന്നത് കൊണ്ട് ഇതൊന്നും നേരിടേണ്ടി വരുന്നില്ലെന്നല്ല അര്‍ത്ഥം. എനിക്ക് ഇതിന് മറ്റൊരു സമീപനമാണുള്ളത്, നിത്യ പറയുന്നു. 

ജോലിയിലൂടെയാണ് ഇക്കാര്യങ്ങളെ നേരിടേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജോലി ചെയ്യുന്ന സ്ഥലത്തും, ഇടപെടുന്ന ആളുകളുമായുള്ള എന്റെ പെരുമാറ്റമാണ് ആ ശക്തമായ സന്ദേശം. മറ്റാരെങ്കിലും എന്തെങ്കിലും തെറ്റായ കാര്യമാണ് ചെയ്യുന്നതെന്നോ, അതിന് ഞാന്‍ എതിരാണെന്നോ കരുതേണ്ടതില്ല. മൂവ്‌മെന്റുകളുടെ ഭാഗം തന്നെയാണ് ഞാനും, താരം വിശദീകരിച്ചു. 

മിഷന്‍ മംഗള്‍, കഥാനായകുഡു, ജയലളിതയുടെ ജീവിതകഥ പറയുന്ന പ്രിയദര്‍ശിനി ചിത്രം എന്നിവയിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.