CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 48 Minutes 25 Seconds Ago
Breaking Now

ടൈല്‍ ഫാക്ടറിയില്‍ 35 രൂപ ദിവസക്കൂലി; ആ തൊഴിലാളി പിന്നീട് ഇന്ത്യന്‍ ടീമിലെ മുനാഫ് പട്ടേല്‍; വിരമിക്കല്‍ സന്തോഷത്തോടെയെന്ന് താരം

ക്രിക്കറ്റ് കളി നിര്‍ത്തിയെങ്കിലും കോച്ചിന്റെ റോളിലേക്ക് മാറാനാണ് മുനാഫിന്റെ ഉദ്ദേശം.

15 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ടാണ് മുന്‍ ഇന്ത്യന്‍ പേസ് താരം മുനാഫ് പട്ടേല്‍ ഗെയിമിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പിന്‍വാങ്ങുന്നത്. 'യാതൊരു കുറ്റബോധവുമില്ല. ഞാന്‍ ഒപ്പം കളിച്ച താരങ്ങളെല്ലാം വിരമിച്ചു. ധോണി മാത്രമാണ് ബാക്കി', മുനാഫ് പട്ടേല്‍ പ്രഖ്യാപിച്ചു. ബാക്കിയുള്ളവരുടെ കഥ കഴിഞ്ഞു. അതുകൊണ്ട് ദുഃഖവുമില്ല. എല്ലാവര്‍ക്കും സമയമുണ്ട്, മറ്റുള്ളവര്‍ കളിക്കളത്തില്‍ ഉള്ളപ്പോള്‍ ഞാന്‍ മാത്രം പുറത്ത് പോകുന്നതാണ് ദുഃഖം, മുനാഫ് വ്യക്തമാക്കി. ക്രിക്കറ്റ് കളി നിര്‍ത്തിയെങ്കിലും കോച്ചിന്റെ റോളിലേക്ക് മാറാനാണ് മുനാഫിന്റെ ഉദ്ദേശം. ക്രിക്കറ്റ് മാത്രമാണ് എനിക്ക് അറിയാവുന്നത്. അതുകൊണ്ട് തന്നെ ഇത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്, അദ്ദേഹം പറയുന്നു. 

പ്രായവും ഫിറ്റ്‌നസും പഴയത് പോലെയല്ല. അവസരത്തിനായി കാത്തുനില്‍ക്കുന്ന നിരവധി യുവാക്കളുണ്ട്. പിടിച്ചുതൂങ്ങുന്നതില്‍ കാര്യമില്ല. പ്രത്യേകിച്ച് പ്രോത്സാഹ ജനകമായ ഒന്നും ബാക്കിയില്ല. 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഇതിലും വലുതൊന്നുമില്ല, 35-കാരന്‍ വ്യക്തമാക്കി. 

ഗുജറാത്തില്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ 35 രൂപ ശമ്പളത്തില്‍ ടൈല്‍ അടുക്കി പാക്ക് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു സാധാരണ ഗ്രാമത്തില്‍ നിന്നും ഇതുവരെ എത്തിച്ചത് ക്രിക്കറ്റാണ്, മുനാഫ് പറയുന്നു. ടീം തോറ്റാല്‍ അതീവദുഃഖിതനാകുന്ന താരം കൂടിയാണ് മുനാഫെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണ്‍ തന്റെ പുസ്‌കതത്തില്‍ കുറിച്ചിരുന്നു...

 

 

 




കൂടുതല്‍വാര്‍ത്തകള്‍.