CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 27 Minutes 42 Seconds Ago
Breaking Now

ഭാര്യക്ക് വേണ്ടി സ്വന്തമായി മിനി താജ് മഹല്‍ നിര്‍മ്മിച്ച ആള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു; മടക്കം ഭാര്യയ്ക്ക് അരികിലേക്കു തന്നെ

ഭാര്യയുടെ മരണശേഷം സ്വയം നിര്‍മ്മിച്ച താജ്മഹലിന് അകത്താണ് ഭാര്യയുടെ അന്ത്യവിശ്രമം ഒരുക്കിയത്. ഇതിന് തൊട്ടരികിലായി സ്വന്തം കല്ലറയും ഖദ്രി തയ്യാറാക്കി വെച്ചിരുന്നു

പ്രിയപ്പെട്ടവള്‍ക്കായി എന്തും ചെയ്യുമെന്ന് വീമ്പ് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ അവള്‍ക്കായി ഒരു താജ് മഹല്‍ പണികഴിപ്പിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചാല്‍ ആരുമൊന്ന് കുഴങ്ങും. എന്നാല്‍ മരിച്ചുപോയ ഭാര്യയുടെ സ്മരണയ്ക്കായി ഒരു 'കുഞ്ഞന്‍' താജ്മഹല്‍ നിര്‍മ്മിച്ച് പ്രശസ്തനായ വ്യക്തിയാണ് റിട്ടയേര്‍ഡ് പോസ്റ്റ്മാസ്റ്റര്‍ കൂടിയായ 83-കാരന്‍ ഫൈസുള്‍ ഹസന്‍ ഖദ്രി. ബുലന്ദ്ഷഹറിലുണ്ടായ റോഡ് അപകടത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 

കാസര്‍ കാളന്‍ ഗ്രാമത്തിലെ വീടിന് സമീപത്ത് വെച്ചാണ് ഒരു വാഹനം ഖദ്രിയെ ഇടിച്ചുതെറിപ്പിച്ചത്. ഒരു സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. രാത്രി വീടിന് പുറത്ത് നടക്കവെയായിരുന്നു വാഹനം ഇടിച്ചുവീഴ്ത്തിയത്. രണ്ട് വര്‍ഷം മുന്‍പ് സൈക്കിളില്‍ നിന്നും വീണ് പരുക്കേറ്റ ശേഷം വാക്കറിന്റെ സഹായത്തോടെയായിരുന്നു നടപ്പ്. 

തന്റെ ഗ്രാമത്തില്‍ വീടിന് സമീപം ഒരു ചെറിയതാജ് മാതൃക സൃഷ്ടിച്ചാണ് ഖദ്രി പ്രശസ്തനായത്. കൂടാതെ തന്റെ സ്ഥലം സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിന് സംഭാവന നല്‍കുകയും ചെയ്തു. 2011 ഡിസംബറിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ താജാമുള്ളി ബേഗം തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. 

ഭാര്യയുടെ മരണശേഷം സ്വയം നിര്‍മ്മിച്ച താജ്മഹലിന് അകത്താണ് ഭാര്യയുടെ അന്ത്യവിശ്രമം ഒരുക്കിയത്. ഇതിന് തൊട്ടരികിലായി സ്വന്തം കല്ലറയും ഖദ്രി തയ്യാറാക്കി വെച്ചിരുന്നു. ഇവിടെ ഇദ്ദേഹത്തെ അടക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.