CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 47 Seconds Ago
Breaking Now

ഇനി വൈദ്യുതിമുടക്കം ശസ്ത്രക്രിയ തടസപ്പെടുത്തില്ല, ഗ്ലോസസ്റ്റെർഷയർ മലയാളി അസോസിയേഷൻ വീണ്ടും മാതൃകയാകുന്നു.

ഗ്ലോസസ്റ്റെർഷയർ മലയാളി അസോസിയേഷൻ തൃശൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറെഷൻ തിയേറ്ററിനോട് അനുബന്ധിച്ച് ഒരു കൂറ്റൻ ഇൻവേറ്റർ സ്ഥാപിച്ചു.

ജി. എം. എ എല്ലാ വർഷവും നടത്താറുള്ള ജിവകാരുണ്യപ്രവർത്തനത്തിന്റെ  ഭാഗമായിയാണ് ഈ സംഭാവന. ഓപ്പറെഷൻ തിയേറ്ററിന് ജനറെറ്റർ സംവിധാനം  ഉണ്ടെങ്കിലും  ഇതു പ്രവർത്തിപ്പിക്കുന്നതിനു കുറഞ്ഞത്‌ പത്തു മിനിറ്റെങ്ങിലും എടുക്കും,ഇതു പലപ്പോഴും ശസ്ത്രക്രിയയെ ദാരുണമായി  ബാധിക്കാറുണ്ട് എന്ന് അറിഞ്ഞ ഉടൻ ജി എം എ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. ഇൻവേർറ്റർ ഉള്ളതിനാൽ തൃശൂർ ജില്ലാ ആശുപത്രിയുടെ ഓപ്പറെഷൻ തിയേറ്ററിൽ ഇനി വൈദ്യുതി മുടക്കങ്ങില്ല.  

ജില്ലാ ആശുപത്രി അധി കൃതർ ആരോഗ്യ വകുപ്പിന്റെ  കനിവ് കാത്ത് കഴിയുമ്പോൾആണ് ജി എം എ യുടെ ഈ സഹായം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രി കെ. വി. ദാസൻ ഇൻവേറ്റർ സ്വിച്ച് ഓണ്‍ ചെയ്തു ആശുപത്രിക്കു സമ്മാനിച്ച ചടങ്ങിൽ ജി എം എ പ്രതിനിധി തോമസ്‌ കൊടംകണ്ടത്തും,ആശുപത്രി സൂപ്രണ്ട് Dr.രേണുക,R.M.O Dr.ടോണി ജോസഫ്‌ എന്നിവർ സംസാരിച്ചു. ജി എം എയുടെ ഈ സംരംഭം വിജയകരമാക്കുവാൻ ജില്ലാ ആശുപത്രി അധികൃതരുമായി ഒത്തുചേർന്നു പ്രവർത്തിച്ചത് ജി എം എയുടെ എക്സിക്യൂട്ടീവ് മെമ്പർ ആയ Dr. ബിജു പെരിഗലിതറ ആണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.