CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 21 Minutes 27 Seconds Ago
Breaking Now

'ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്ങില്‍' ശിവകാമിയായി എത്തുന്നത് മറാത്തി നടി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തുടര്‍ച്ചയായി എത്തുന്ന വെബ് സീരിസ് 'ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്ങില്‍' ശിവകാമിയായി എത്തുന്നത് മറാത്തി നടിയും മോഡലുമായ മൃണാള്‍ താക്കൂര്‍. ബാഹുബലിയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രം രാജമാത ശിവകാമി ദേവിയുടെ പൂര്‍വ കഥയാണ് പരമ്പരയില്‍ പറയുന്നത്. ബിഗ് സ്‌ക്രീനില്‍ രമ്യാ കൃഷ്ണനായിരുന്നു ശിവകാമിയുടെ വേഷം ഗംഭീരമാക്കിയത്.

ആനന്ദ് നീലകണ്ഠന്റെ 'ദി റൈസ് ഓഫ് ശിവകാമി' എന്ന നേവലിനെ ആസ്പദമാക്കി ദേവ കട്ട സംവിധാനം നിര്‍വഹിക്കുന്ന വെബ് സീരീസ്, എസ്.എസ് രാജമൗലിയും ആര്‍ക്കാ മീഡിയ വര്‍ക്കും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാഹുല്‍ ബോസ് ആണ് സ്‌കന്ദദാസനായി വേഷമിടുന്നത്. അതുല്‍ കുല്‍ക്കര്‍ണി, വാഖ്വാര്‍ ഷെയ്ഖ്, ജമീല്‍ ഖാന്‍, സിദ്ധാര്‍ത്ഥ് അറോറ, അനുപ് സോണി എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രണ്ടു സീസണുകളായിട്ടാണ് ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്ങ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. 9 എപ്പിസോഡുകളാവും ആദ്യ സീസണിലെ സീരീസില്‍ ഉണ്ടാവുക. തന്റേടിയും നിഷേധിയുമായ ഒരു പെണ്‍കുട്ടിയില്‍ നിന്നും വിവേകിയും അധികാരത്തിന്റെ മൂര്‍ത്തീമദ്ഭാവവുമായ രാജമാത എന്ന പദവിയിലേക്കുള്ള ശിവകാമിയുടെ ഉയര്‍ച്ചയുമാണ് വെബ് സീരിസിന്റെ വിഷയം.

 




കൂടുതല്‍വാര്‍ത്തകള്‍.