CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 19 Minutes 16 Seconds Ago
Breaking Now

വചനത്തിന്റെ മഹത്വം വിളിച്ചോതി കുരുന്നുകള്‍ ; ആവേശം അലതല്ലി ഇക്കുറിയും ബൈബിള്‍ കലോത്സവം

10 വേദികളിലായി 1200ഓളം കലാപ്രതിഭകളാണ് പങ്കെടുത്തത്.

തിരുവചനത്തിന്റെ മഹത്വം വിളിച്ചോതി ഇക്കുറിയും ബൈബിള്‍ കലോത്സവം. ''ഹൃദ്യം, അനിര്‍വചനീയം ''നാഥന്റെ കാല്‍പ്പാദങ്ങളില്‍ വിശ്വാസത്തിന്റെ കലാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കലോത്സവത്തിന് തിരശല വീണു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സാമ്പ്രിക്കല്‍ പ്രത്യേക വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തിയതോടെയാണ് കലോത്സവത്തിന് തിരിതെളിഞ്ഞത്. വിശ്വാസികളുടെ നാവില്‍ തിരുവചനം മാത്രമേ ഉണ്ടാകാവൂ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പിതാവ് തന്റെ വാക്കുകള്‍ ആരംഭിച്ചത്. യേശുവിന്റെ തിരുവചനം ഈ ലോകത്തും വരാനിരിക്കുത്തിരിക്കുന്ന ലോകത്തും എപ്പോഴും നമുക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംഘടകരേയും പ്രത്യേകമായി അഭിനന്ദിച്ചുകൊണ്ടാണ് ബിഷപ്പ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.കലോത്സവ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. 

ദൈവവചനങ്ങള്‍ കലാരൂപങ്ങളിലൂടെ കൊണ്ടാടിയിരിക്കുകയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം. പോരാട്ടത്തിന്റെ വീറും വാശിയും കാഴ്ചവെച്ച് വിവിധ റീജ്യണുകളില്‍ നിന്നും അരങ്ങിലെത്തിയ മത്സരാര്‍ത്ഥികള്‍ സദസ്സിന്റെ മനസ്സ് നിറച്ച പ്രകടനങ്ങളാണ് കാഴ്ച വച്ചത്. ബൈബിള്‍ കലോത്സവത്തിനായി ഒരുക്കിയ തീം സോംഗിലെ വാക്കുകള്‍ പോലെ 'നാഥന്‍ സകല കലാകൃപയും' ചൊരിഞ്ഞതോടെ വേദിയിലെത്തിയവര്‍ മുന്‍പെങ്ങും പ്രകടിപ്പിക്കാത്ത ചാരുതയോടെ കലാവിസ്മയം തീര്‍ത്തിരിക്കുകയാണ് ഓരോരുത്തരും.

10 വേദികളിലായി 1200ഓളം കലാപ്രതിഭകളാണ് പങ്കെടുത്തത്. പരിപാടിയുടെ നടത്തിപ്പിനായി കലോത്സവം ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കമാണ് നടത്തിയത്.ഫാ മാത്യു ചൂരപ്പൊയ്കയില്‍, ജോയ് വയലില്‍,ഫാ ഫാന്‍സ്വാ പത്തില്‍, ഫാ സെബാസ്റ്റ്യന്‍ ചാമക്കാലയില്‍,ഫാ ജോസ് അന്തിയാംകുളം, ഫാ പോള്‍ ചിറക്കല്‍ മണവാളന്‍, ഫാ ജോസഫ് വെമ്പാടുംതറ, കോര്‍ഡിനേറ്റര്‍ ജോജി മാത്യു ,ഫാ ജിജി പുതുവീട്ടില്‍കളം,ഫാ ബിനു ,സിസ്റ്റേഴ്‌സ്, ഡീക്കന്‍ ജോസഫ് ഫിലിപ്, കലോത്സവം കോര്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

വൈകീട്ട് പൊതു സമ്മേളനവും ശേഷം മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ബൈബിള്‍ കലോത്സവം കുറിച്ചുവെയ്ക്കുന്നത് പുതിയ ചരിത്രമാണ്. കൂട്ടായ്മകള്‍ എത്ര വലുതോ, ചെറുതോ എന്നതല്ല അവരെ വിളക്കിച്ചേര്‍ക്കാന്‍ വിശ്വാസത്തിന്റെ നേര്‍ത്ത ചരടുകള്‍ കൂടിച്ചേരുമ്പോള്‍ അവിടെ നന്മ നിറയുകയും, ഹൃദയങ്ങളിലൂടെ അത് വളരുകയും ചെയ്യുമെന്ന ഉത്തമബോധ്യം കൂടിയാണ് ബൈബിള്‍ കലോത്സവം ഓര്‍മ്മപ്പെടുത്തുന്നത്. വരുംദിനങ്ങളില്‍ ഈ ദൈവവചനത്തിന്റെ കലാമികവ് ഓരോ കുടുംബങ്ങളിലും നന്മയുടെ വെളിച്ചം പകരുമെന്ന് പ്രതീക്ഷിക്കാം

 




കൂടുതല്‍വാര്‍ത്തകള്‍.