CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 5 Seconds Ago
Breaking Now

നിന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കും; പിറന്നുവീഴുന്ന ആ കുഞ്ഞിനെയും പീഡിപ്പിക്കും; സ്‌കൈപ്പില്‍ 13-കാരിയോട് ലൈംഗിക ചാറ്റ് നടത്തിയ ആള്‍ക്ക് 7 വര്‍ഷം തടവുശിക്ഷ

താന്‍ പറഞ്ഞ കാര്യങ്ങളിലൊന്നും ഒരു തെറ്റുമില്ലെന്നാണ് ഈ 24-കാരന്റെ വിശ്വാസം.

കുട്ടികളെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ മാനസികരോഗിയെ ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കാന്‍ അയച്ച് കോടതി. പെണ്‍കുട്ടികളുമായി ഓണ്‍ലൈനില്‍ ഞെട്ടിക്കുന്ന തരത്തിലുള്ള ലൈംഗിക സംഭാഷണം നടത്തിയത് പിടിക്കപ്പെട്ടതോടെയാണ് ജയിലിലേക്കുള്ള വഴി തുറന്നുകിട്ടിയത്. 13 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അതില്‍ പിറക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ അവളെയും പീഡിപ്പിക്കണമെന്നായിരുന്നു ജെറാണ്ട് ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ പറഞ്ഞത്. 

എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളിലൊന്നും ഒരു തെറ്റുമില്ലെന്നാണ് ഈ 24-കാരന്റെ വിശ്വാസം. തന്റെ മാനസിക രോഗം ശരിപ്പെടുത്താനുള്ള ചികിത്സയ്ക്ക് പോകാനും ഇയാള്‍ തയ്യാറല്ലെന്ന് ബ്രിട്ടനിലെ സ്വാന്‍സി ക്രൗണ്‍ കോടതിയില്‍ വിശദീകരിക്കപ്പെട്ടു. സ്‌കൈപ്പ് വീഡിയോ മെസേജിംഗ് സര്‍വ്വീസില്‍ നടത്തിയിട്ടുള്ള ചാറ്റുകളുടെ പൂര്‍ണ്ണവിവരങ്ങള്‍ പോലീസിന് പരിശോധിക്കാന്‍ സാധിച്ചു. ഇതില്‍ നിന്നുമാണ് 13 വയസ്സുകാരിയോട് നടത്തിയ ഞെട്ടിക്കുന്ന സംസാരം കണ്ടെത്തിയത്. 

കമ്പ്യൂട്ടര്‍ ഗെയിമുകളെക്കുറിച്ചുള്ള സംസാരമാണ് ലൈംഗികപരമായ രീതിയിലേക്ക് പൊടുന്നനെ മാറിയത്. ഈ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി സംസാരിക്കുമ്പോഴാണ് ജോണ്‍സന്റെ രീതികളെക്കുറിച്ച് മനസ്സിലാക്കുന്നത്. തന്റെ ബോയ്ഫ്രണ്ട് എന്ന നിലയിലാണ് പെണ്‍കുട്ടിയെ ഇയാളെക്കുറിച്ച് ചിന്തിച്ചത്. അമേരിക്കയിലെ 13 വയസ്സുള്ള പെണ്‍കുട്ടിയോടും ഇയാള്‍ തന്റെ മാനസികരോഗം വിളമ്പിയതായി പോലീസ് കണ്ടെത്തി. പത്ത് വയസ്സുള്ള പെണ്‍കുട്ടിയെന്ന പേരില്‍ ഓണ്‍ലൈനില്‍ ഇത്തരക്കാരെ കുടുക്കാന്‍ കാത്തിരുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തതോടെയാണ് ജോണ്‍സണ്‍ കുടുങ്ങിയത്. 

ഇവരോടും പീഡിപ്പിച്ച് ഗര്‍ഭം ധരിക്കുന്നതും ഈ കുഞ്ഞിനെ പീഡിപ്പിക്കുന്നതുമായ കഥകള്‍ ഇയാള്‍ വിളമ്പി. ജോണ്‍സന്റെ ഫോണിലും, ലാപ്‌ടോപ്പിലും കണ്ടെത്തിയ കുട്ടികളുടെ മോശം ചിത്രങ്ങളും വീഡിയോകളും ശക്തമായ തെളിവായി. ഇതോടെയാണ് ഏഴ് വര്‍ഷം അകത്ത് കിടക്കാന്‍ കോടതി വിധിച്ചത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.