CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 7 Seconds Ago
Breaking Now

വോട്ടിംഗ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ച് ബിജെപിയില്‍

തിങ്കളാഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ സ്വീകരിക്കും.

തെരഞ്ഞെടുപ്പ് നടക്കുന്ന ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടി. അവരുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഘനറാം സാഹുവാണ് വോട്ടിംഗ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. നേരെ ബിജെപിയില്‍ ചേരാനാണ് സാഹുവിന്റെ തീരുമാനം. തിങ്കളാഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ സ്വീകരിക്കും. 

ദുര്‍ഗ് സിറ്റി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാഞ്ഞതാണ് സാഹുവിനെ ചൊടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യ ഘട്ട വോട്ടിംഗ് നടക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കവെയായിരുന്നു ഞെട്ടിക്കുന്ന രാജി എത്തിയത്. ചത്തീസ്ഗഢിലെ 27 ജില്ലകളില്‍ എട്ടിടങ്ങളിലെ വോട്ടെടുപ്പ് നവംബര്‍ 12ന് നടക്കും. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിലാണ് ആദ്യഘട്ടം. ഇവിടെ കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള മേഖലയാണ്. ആദിവാസി സാന്നിധ്യം ഏറെയുള്ള സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം വട്ടവും ഭരണം പിടിക്കാമെന്ന മോഹമാണ് ബിജെപിക്കുള്ളത്. 

15 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് നക്‌സലുകള്‍ പിടിമുറുക്കിയതാണ് ബിജെപിയുടെ പ്രധാന പ്രചരണ ആയുധം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ വലിയ കുറവ് രേഖപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് ബിജെപി അവകാശപ്പെടുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ പ്രചരണങ്ങളില്‍ പങ്കെടുത്തിരുന്നു. 

എന്നാല്‍ നക്‌സല്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്ന മറുവാദമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശക്തമായ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേക്കേറുന്നത്. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.