വടക്കന്‍ ലണ്ടനിലെ സ്വാമി നാരായണ ക്ഷേത്രത്തില്‍ നിന്നു മൂന്നു കൃഷ്ണവിഗ്രഹങ്ങള്‍ മോഷണം പോയി. 1970 കളില്‍ നിര്‍മ്മിച്ചതാണ് ഈ വിഗ്രഹങ്ങള്‍. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ ദീപാവലി ആഘോഷങ്ങള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് വിഗ്രഹങ്ങള്‍ കളവ് പോയത്
വിഗ്രഹങ്ങള്‍ മോഷണം പോയെന്ന് അറിഞ്ഞ ഉടനെ പോലീസിനെ വിവരം അറിയിച്ചതായും അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചതായും ക്ഷേത്രം അധികൃതര്‍ അറിയിച്ചു. വെങ്കലത്തില്‍ നിര്‍മ്മിച്ചതാണ് വിഗ്രഹങ്ങളെന്നും മോഷ്ടാക്കള്‍ അവ സ്വര്‍ണമാണെന്ന് തെറ്റിദ്ധരിച്ച് കൊണ്ടുപോയതാകാമെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു .