CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 11 Seconds Ago
Breaking Now

എന്‍എച്ച്എസ് ഹോട്ടല്‍ സര്‍വ്വീസ് നടത്തുന്നുണ്ടോ? കൗണ്‍സില്‍ ഹോം കിട്ടാനായുള്ള കാത്തിരിപ്പില്‍ 15 മാസക്കാലം ആശുപത്രിയില്‍ താമസിച്ചു; നൂറ് രോഗികള്‍ക്ക് ഉപകരിക്കേണ്ട മുറിയില്‍ അമ്മയും മകളും മാത്രം

ആശുപത്രിയാണ് ഇവരുടെ ചെലവ് മുഴുവന്‍ വഹിക്കുന്നത്

കൗണ്‍സില്‍ ഭവനത്തിനായി കാത്തിരുന്ന അമ്മയും മകളും ആശുപത്രി മുറിയില്‍ പതിനഞ്ച് മാസം താമസിച്ചത് വിവാദമാകുന്നു. നോര്‍ത്ത് ലണ്ടനിലെ ബാര്‍ണറ്റില്‍ കഴിഞ്ഞ വര്‍ഷം അഡ്മിറ്റ് ചെയ്ത 21-കാരി റൂത്ത് കിഡെയിന്റെ അരികിലേക്ക് അമ്മ മിമി തെബെജെയും താമസം മാറ്റുകയായിരുന്നു. സ്വദേശമായ ഗ്രിംസ്ബിയില്‍ ഇവര്‍ക്ക് താമസിക്കാന്‍ പറ്റിയ അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്താന്‍ കൗണ്‍സില്‍ പരാജയപ്പെട്ടതോടെയാണ് ഇവര്‍ ആശുപത്രി ഹോട്ടലാക്കാന്‍ നിര്‍ബന്ധിതമായത്. 

ഇവരുടെ 15 മാസക്കാലത്തെ ആശുപത്രി വാസം കൊണ്ട് നൂറുകണക്കിന് രോഗികള്‍ക്ക് താമസിക്കാനുള്ള മുറിയാണ് ലഭ്യമാകാതെ പോയത്. റൂത്തിനെയും. 50-കാരി മിമിയെയും പുനരധിവസിപ്പിക്കാന്‍ നികുതിദായകന് ചെലവ് 150,000 പൗണ്ടിലേറെയും. വികലാംഗയായ റൂത്ത് മോട്ടോറൈസ് ചെയ്ത സ്‌കൂട്ടറിലാണ് സഞ്ചാരം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇവരെ നോര്‍ത്ത് ലണ്ടനിലെ ബാര്‍ണറ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 

മകള്‍ക്കൊപ്പം ജനറല്‍ വാര്‍ഡിലെ ചെറിയ മുറിയിലേക്ക് അമ്മ മിമിയും താമസം മാറ്റി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം റൂത്തിന് വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. എന്നാല്‍ ഗ്രിംസ്ബിയിലെ ഇവരുടെ കൗണ്‍സില്‍ ഹോമിലേക്ക് മറ്റൊരു ടെനന്റ് എത്തിയതോടെ ഇവര്‍ ഈ മുറിയില്‍ തുടരുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ഷയര്‍ ഇപ്പോഴും ഇവര്‍ക്കൊരു പുതിയ വീട് കണ്ടെത്തിയിട്ടില്ല. 

ഇവര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ബാര്‍ണറ്റ് കൗണ്‍സിലിന് ഇവരെ സഹായിക്കാന്‍ കഴിയുന്നില്ല. ആശുപത്രിയാണ് ഇവരുടെ ചെലവ് മുഴുവന്‍ വഹിക്കുന്നത്. എന്‍എച്ച്എസിനെ സൗജന്യ ഹോട്ടല്‍ സര്‍വ്വീസായി മാറ്റിയെന്നാണ് ആരോപണം.




കൂടുതല്‍വാര്‍ത്തകള്‍.