CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 45 Seconds Ago
Breaking Now

അയോധ്യയെന്ന് പേരുമാറ്റിയ ഫൈസാബാദില്‍ ഇറച്ചിയും മദ്യവും നിരോധിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

നിലവില്‍ അയോധ്യ പട്ടണത്തില്‍ മാത്രമാണ് ഈ വിലക്ക് നിലനില്‍ക്കുന്നത്.

ഫൈസാബാദ് ജില്ലയ്ക്ക് അയോധ്യയെന്ന പുനര്‍നാമകരണം നടത്തിയതിന് പിന്നാലെ പ്രദേശത്ത് മാംസവും, മദ്യവും നിരോധിക്കാന്‍ ഒരു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോധ്യക്ക് പുറമെ ഭഗവാന്‍ കൃഷ്ണന്റെ ജന്മസ്ഥലമായ മധുരയിലും, സംസ്ഥാനത്തെ മറ്റ് പുണ്യസ്ഥലങ്ങളിലും ഈ വിലക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ട്. 

സംസ്ഥാന സര്‍ക്കാര്‍ വക്താവും എനര്‍ജി മന്ത്രിയുമായ ശ്രീകാന്ത് ശര്‍മ്മയാണ് ഇതേക്കുറിച്ച് സൂചനകള്‍ നല്‍കിയത്. 'അയോധ്യ ജില്ലയില്‍ സമ്പൂര്‍ണ്ണ ഇറച്ചി, മദ്യ വില്‍പ്പന നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമപരമായി ഇത് നടപ്പാക്കുന്നതിനെക്കുറിച്ചാണ് പരിശോധിക്കുന്നത്', ശര്‍മ്മ അറിയിച്ചു. 

നിലവില്‍ അയോധ്യ പട്ടണത്തില്‍ മാത്രമാണ് ഈ വിലക്ക് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സന്ന്യാസികള്‍ പുണ്യസ്ഥലങ്ങളില്‍ ഇറച്ചിയും, മദ്യവും നിരോധിക്കാന്‍ ആവശ്യപ്പെട്ട് വരികയാണ്. 

മധുര ജില്ലയിലെ നിരോധനം വൃന്ദാവനം, ഗോവര്‍ധന്‍, ബര്‍സാന എന്നിവിടങ്ങളിലാണുള്ളത്. മറ്റ് ചില പുണ്യസ്ഥങ്ങളെ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ച് വിലക്കിന്റെ ആദ്യപടി കടക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.