CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 37 Seconds Ago
Breaking Now

പ്രതിപക്ഷം പറയുംപോലെ ബിജെപി അത്ര മോശം പാര്‍ട്ടിയല്ല; സൂചനകള്‍ നല്‍കി രജനികാന്ത്

'മുഴുവന്‍ രാഷ്ട്രീയ സമൂഹം എതിര്‍ക്കാന്‍ മാത്രം മോശം പാര്‍ട്ടിയാണോ ബിജെപി? ഈ ആളുകള്‍ അങ്ങനെ ചിന്തിക്കുന്നു, അത് അവരുടെ മാത്രം നിലപാടാണ്', താരം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്നുള്ള നടപടികളെക്കുറിച്ച് വ്യക്തമാക്കാതെയാണ് സൂപ്പര്‍താരം രജനികാന്തിന്റെ നില്‍പ്പ്. ദ്രാവിഡ രാഷ്ട്രീയം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ഏത് ഭാഗത്താകും രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്നത് ഏറെ പ്രസക്തമായ കാര്യവുമാണ്. ദേശീയ പാര്‍ട്ടികളായ ബിജെപിയും, കോണ്‍ഗ്രസും ഇവരുടെ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നതിനിടെയാണ് ബിജെപിക്ക് അനുകൂലമായ സന്ദേശം താരം പങ്കുവെയ്ക്കുന്നത്. 

ഭരണപക്ഷമായ ബിജെപിക്ക് എതിരായി കൈകോര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിന് താന്‍ അനുകൂലമല്ലെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ അദ്ദേഹം ആ പക്ഷത്തേക്ക് ചായുമെന്ന അഭ്യൂഹങ്ങളും ശക്തമായി. 

ചെന്നൈ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് മാധ്യമങ്ങളെ കാണവെയാണ് ബിജെപി അനുകൂല നിലപാടെന്ന് വ്യാഖ്യാനിക്കാവുന്ന നിലപാട് രജനി പങ്കുവെച്ചത്. 'മുഴുവന്‍ രാഷ്ട്രീയ സമൂഹം എതിര്‍ക്കാന്‍ മാത്രം മോശം പാര്‍ട്ടിയാണോ ബിജെപി? ഈ ആളുകള്‍ അങ്ങനെ ചിന്തിക്കുന്നു, അത് അവരുടെ മാത്രം നിലപാടാണ്', താരം പറഞ്ഞു. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് അധികാരം പിടിക്കാനായി വിശാല സഖ്യം രൂപീകരിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെക്കുറിച്ചാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. അതേസമയം നോട്ട് നിരോധനം നടപ്പാക്കിയ രീതി തെറ്റായിരുന്നുവെന്നും താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.