ഒന്ന് ആഫ്രിക്ക വരെ പോകണം എന്ന് പറഞ്ഞാല്‍ എന്താണ് അതിനുള്ള മറുപടി. അതിന് വിസ എടുക്കണം, വിമാനത്തിനുള്ള ടിക്കറ്റ് വാങ്ങണം യാത്ര പോകണം, സിംപിള്‍. എന്നാല്‍ ആ ദൂരം നടന്ന് പോകാമെന്ന് പറഞ്ഞാല്‍ പറയുന്ന ആള്‍ക്ക് ഭ്രാന്താണെന്നേ ആളുകള്‍ കരുതൂ. രണ്ട് തവണ പുലിസ്റ്റര്‍ സമ്മാനം നേടിയ നാഷണല്‍ ജോഗ്രാഫിക് യാത്രികന് പോള്‍ സലോപെകാണ് ആ ഭ്രാന്തന് യാത്രക്ക് ഇറങ്ങിയിട്ടുള്ളത്.
എന്നാല്‍ ഇതിന് പിന്നിലുള്ള കാരണങ്ങള്‍ അത്രയ്ക്ക് ഭ്രാന്തമല്ല. കണ്ണിന് മുന്നില്‍ ഉണ്ടായിരുന്നിട്ടും കാണാതെ പോകുന്ന വാര്‍ത്തകള്‍, കഥകള്‍ ലോകത്തിനായി പങ്കുവെയ്ക്കുകയാണ് സലോപെക്. അഭയാര്‍ത്ഥികള്‍, കര്‍ഷകര്‍, നാടോടികള്‍.. ഇങ്ങനെ നിലവിലെ പത്രപ്രവര്‍ത്തകര്‍ കണ്ടില്ലെന്ന് നടിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നവരുടെ കഥകളാണ് ഇദ്ദേഹത്തിന് പ്രിയം. ആഫ്രിക്കയില്‍ നിന്നും മനുഷ്യന് പുതിയ ലോകങ്ങള്‍ തേടി നടത്തിയ യാത്രയുടെ പാതയിലാണ് സലോപെകിന്റെ നടത്തം.
ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കും വഴിയില്‍ കണ്ടുമുട്ടുന്നവരില്‍ നിന്നുമുള്ള കഥകള്‍ കേട്ടാല്‍ സാങ്കല്‍പ്പികമെന്ന് ചിന്തിച്ച് പോകും. ഇദ്ദേഹം കൊല്‍ക്കത്തയില്‍ നവംബര്‍ 13 മുതല്‍ 16 വരെ വര്‍ക്ക്ഷോപ്പ് നടത്തുന്നുണ്ട്. അഞ്ച് വര്‍ഷമായി സലോപെക് നടപ്പ് തുടങ്ങിയിട്ട്. കുട്ടികളെ നാളത്തെ പത്രപ്രവര്‍ത്തനത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
കഥകള്‍ ഓണ്‍ലൈനായി അവസാനിക്കുന്നതിന് പകരം ദിവസങ്ങളെടുത്ത് ഒരു കഥ അതായത് വാര്‍ത്ത എഴുതണമെന്നാണ് സലോപെകിന്റെ ഉപദേശം.