CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 28 Minutes 54 Seconds Ago
Breaking Now

'മമ്മി, സോറി'; അഞ്ച് വയസ്സുകാരന്റെ നെഞ്ച് തകര്‍ക്കുന്ന അവസാന വാക്കുകള്‍; ക്യാന്‍സര്‍ ബാധിച്ച് അമ്മയുടെ കൈകളില്‍ കിടന്ന് മരിച്ചു; ലിവര്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നിഷേധിച്ച് എന്‍എച്ച്എസ്; സ്വകാര്യ ചികിത്സയ്ക്കായി 855,580 കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ മരണം

യുഎസിലെ ഒഹിയോയില്‍ ചികിത്സ നടത്താന്‍ 1 മില്ല്യണ്‍ പൗണ്ടിലേറെ ആവശ്യമായിരുന്നു

തന്റെ രോഗം കുടുംബത്തിന് സമ്മാനിച്ച ഞെട്ടിക്കുന്ന അവസ്ഥയ്ക്ക് ക്ഷമ ചോദിച്ച് ക്യാന്‍സര്‍ ബാധിച്ച അഞ്ച് വയസ്സുകാരന്‍ അമ്മയുടെ കൈകളില്‍ കിടന്ന് മരിച്ചു. 2016-ല്‍ കുട്ടിക്കാലത്ത് രൂപപ്പെടുന്ന ലിവര്‍ ക്യാന്‍സര്‍ കണ്ടെത്തിയ കുഞ്ഞ് ചാര്‍ലി പ്രോക്ടറിന് ഇനി ഏതാനും ദിവസത്തെ ജീവിതം മാത്രമാണ് ബാക്കിയെന്ന് കഴിഞ്ഞ മാസം ഡോക്ടര്‍മാര്‍ വിധിച്ചിരുന്നു. എന്‍എച്ച്എസില്‍ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നിഷേധിക്കപ്പെട്ടതോടെ യുഎസിലെത്തിച്ച് ചികിത്സ ലഭ്യമാക്കാനായിരുന്നു മാതാപിതാക്കളുടെ ശ്രമം. ഇതിന് ആവശ്യമായ 855,580 പൗണ്ടിന്റെ പകുതി പോലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കുട്ടി മരണത്തെ പുല്‍കിയത്. 

രക്ഷിതാക്കളായ ആംബര്‍ ഷോഫീല്‍ഡും, ബെന്‍ പ്രോക്ടറും മകന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ക്രൗഡ്ഫണ്ടിംഗിന്റെ പാത തേടിയിരുന്നു. ചാര്‍ലീസ് ചാപ്റ്റര്‍ എന്ന പേജിലൂടെ ഓണ്‍ലൈന്‍ ലോകത്തിന്റെ ഹൃദയം ആ കുഞ്ഞ് കീഴടക്കിയിരുന്നു. ഹെപാറ്റോബ്ലാസ്‌റ്റോമ കീഴടക്കുന്ന മകന്റെ അവസ്ഥയെക്കുറിച്ച് ദിവസേന അമ്മ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അമ്മയുടെ കൈകളില്‍ കിടന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചത്. 'മമ്മി എല്ലാത്തിനും സോറി' എന്ന നെഞ്ച് തകര്‍ക്കുന്ന വാക്കുകളാണ് ഒടുവില്‍ തന്റെ മകന്‍ പങ്കുവെച്ചതെന്ന് ആംബര്‍ പറഞ്ഞു. 

തന്റെ മകന് മാലാഖയുടെ ചിറക് മുളച്ച ചിത്രം പങ്കുവെച്ച് കൊണ്ടാണ് ലങ്കാഷയര്‍ ആക്രിംഗ്ടണ്‍ സ്വദേശിനി മരണവിവരം പുറത്തുവിട്ടത്. ആയിരക്കണക്കിന് പേരാണ് കുഞ്ഞിന്റെ രോഗവിവരങ്ങളെക്കുറിച്ച് ദിവസേന അന്വേഷിച്ചിരുന്നത്. തനിക്കും ഭര്‍ത്താവിനും ഒപ്പമുള്ള മകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ആംബര്‍ ഇങ്ങനെ കുറിച്ചു, 'എന്റെ ഏറ്റവും മികച്ച സുഹൃത്തും, എന്റെ ലോകവുമായ ചാര്‍ലി ഇന്നലെ രാത്രി അവസാന ശ്വാസം വലിച്ചു. എന്റെ കൈകളില്‍ കിടന്ന് ഡാഡിയുടെ കൈകള്‍ ചുറ്റിപ്പിടിച്ച് അവന്‍ സമാധാനപരമായി ഉറക്കത്തിലേക്ക് വീണു. ഞങ്ങളുടെ ഹൃദയം നൊമ്പരപ്പെടുകയാണ്. ലോകത്തിന് അതിശയിപ്പിക്കുന്ന ഒരു കുഞ്ഞ് ആണ്‍കുട്ടിയെ നഷ്ടമായി'. 

യുഎസിലെ ഒഹിയോയില്‍ ചികിത്സ നടത്താന്‍ 1 മില്ല്യണ്‍ പൗണ്ടിലേറെ ആവശ്യമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഇത് കണ്ടെത്താന്‍ കുടുംബത്തിന് സാധിച്ചില്ല. എന്‍എച്ച്എസില്‍ കരള്‍ മാറ്റിവെയ്ക്കാന്‍ അവസരം നിഷേധിച്ച മേധാവികള്‍ക്കെതിരെ ആംബര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ചാര്‍ലിയുടെ അവസ്ഥ മോശമായതിനാല്‍ ഈ ശസ്ത്രക്രിയ ചെയ്ത് സമയം കളയേണ്ടെന്നായിരുന്നു ആശുപത്രിയുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.