CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 21 Seconds Ago
Breaking Now

നാടിന്റെ ജനപ്രിയന്‍ ഈ രാജകുമാരന്‍; എലിസബത്ത് രാജ്ഞിയെയും, വില്ല്യം രാജകുമാരനെയും മറികടന്ന് രാജകുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവനായി ഹാരി രാജകുമാരന്‍; ചാള്‍സിനെ മറികടന്ന് മെഗാന്‍ ആറാം സ്ഥാനത്ത്

ചാള്‍സിനെക്കുറിച്ച് വെറും 48 ശതമാനം പേര്‍ക്ക് മാത്രമാണ് പോസിറ്റീവ് കാഴ്ചപ്പാടുള്ളത്

ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയുടെ കാലമൊക്കെ കഴിഞ്ഞെങ്കിലും ആ രാജകുടുംബത്തോട് ജനങ്ങള്‍ ഇപ്പോഴും ഭയഭക്തി ബഹുമാനം കാത്തുസൂക്ഷിക്കുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഓരോ വ്യക്തികളുടെയും ജീവിതം അവരെ അത്രമേല്‍ സ്വാധീനിക്കുന്നുവെന്നും പറയാം. വിവാഹം മുതല്‍ ഒരു കുഞ്ഞ് പിറക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ബ്രിട്ടീഷ് സമൂഹം ആഘോഷിക്കും. എന്നാല്‍ ബ്രിട്ടന് ഏറ്റവും കൂടുതല്‍ പ്രിയപ്പെട്ട രാജകുടുംബത്തിലെ അംഗം ആരാകും? ഈ ചോദ്യത്തിന് ഉത്തരം തേടിയ യൂഗോവ് പോളില്‍ രാജ്ഞിയെ പോലും മറികടന്ന് ഒന്നാമതെത്തിയത് ഹാരി രാജകുമാരനാണ്. 

ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജകുടുംബാംഗമായാണ് സസെക്‌സ് ഡ്യൂക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹാരിയെക്കുറിച്ച് 77 ശതമാനം വരുന്ന ബ്രിട്ടീഷ് സമൂഹത്തിന് പോസീറ്റീവായ കാഴ്ചപ്പാടാണുള്ളത്. കഴിഞ്ഞ മെയില്‍ വിവാഹിതനായ ഇദ്ദേഹം മെഗാന്‍ മാര്‍ക്കിളിനൊപ്പം ഒരു കുഞ്ഞിനെ കാത്തിരിക്കുമ്പോഴാണ് സര്‍വ്വെ ഫലം പുറത്തുവരുന്നത്. രാജകസേരയിലേക്ക് ആറാം അവകാശിയായ ഡ്യൂക്കിന് പിന്നിലാണ് എലിസബത്ത് രാജ്ഞി. 74 ശതമാനം പേര്‍ക്ക് രാജ്ഞി പ്രിയപ്പെട്ടതാകുമ്പോള്‍, കേംബ്രിഡ്ജ് ഡ്യൂക്ക് വില്ല്യം 73 ശതമാനം പിന്തുണയുമായി മൂന്നാം സ്ഥാനത്തെത്തി. 

പ്രചോദിപ്പിക്കുന്ന, ഇഷ്ടപ്പെടുന്ന, തമാശ പറയുന്നു, രസകരമായ, യഥാര്‍ത്ഥ വ്യക്തിയാണ് ഹാരിയെന്നാണ് ആരാധകര്‍ വിശദീകരിച്ചതെന്ന് യൂഗോവ് സര്‍വ്വെ വ്യക്തമാക്കി. ഈ ആഴ്ച എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഭാവി രാജാവ് വെയില്‍ രാജകുമാരനായ ചാള്‍സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ചാള്‍സിനെക്കുറിച്ച് വെറും 48 ശതമാനം പേര്‍ക്ക് മാത്രമാണ് പോസിറ്റീവ് കാഴ്ചപ്പാടുള്ളത്. തന്റെ രണ്ട് മരുമക്കള്‍ക്കും, പിതാവിനും പിന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നതും ശ്രദ്ധേയമാണ്. കേംബ്രിഡ്ജ് ഡച്ചസിന് 64 ശതമാനവുമായി നാലാമതും, വിരമിച്ച എഡിന്‍ബര്‍ഗ് ഡ്യൂക്ക് 56 ശതമാനം പേരുടെ പിന്തുണയുമായി അഞ്ചാമതുമാണ്. 

രാജകുടുംബത്തിലെ പുതിയ അംഗം മെഗാന്‍ മാര്‍ക്കിള്‍ 55 ശതമാനം പിന്തുണയുമായി ആറാമതുണ്ട്. ചാള്‍സിന്റെ ഭാര്യ ഡച്ചസ് ഓഫ് കോണ്‍വാള്‍ കാമില്ലയ്ക്ക് വെറും 29 ശതമാനത്തിന്റെ പിന്തുണയാണുള്ളത്. ഏഴ് ശതമാനം പേര്‍ക്ക് മാത്രമാണ് ഹാരിയെക്കുറിച്ച് നെഗറ്റീവ് കാഴ്ചപ്പാടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.