CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 37 Minutes 5 Seconds Ago
Breaking Now

ഗുര്‍മീത് റാം റഹീമുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് നടന്‍ അക്ഷയ് കുമാര്‍

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ ഗുര്‍മീത് റാം റഹീമുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന സുഖ്ബീര്‍ സിങ് ബാദലും ഗൂര്‍മീതും തമ്മില്‍ അക്ഷയ്കുമാറിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.

ഗുര്‍മീതിന്റെ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

പഞ്ചാബ് സംസ്‌കാരത്തെ വളര്‍ത്താനാണ് തന്റെ സിനിമകള്‍ ഉപകരിച്ചിട്ടുള്ളത്. ഗുര്‍മീതിനെ താന്‍ ഇതുവരെ കണ്ടിട്ടില്ല. പഞ്ചാബ് സഹോദരങ്ങളോട് സ്‌നേഹവും ആദരവും മാത്രമാണുള്ളത്. ഒരു പഞ്ചാബി ആയതില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നു. അക്ഷയ് ട്വീറ്ററില്‍ കുറിച്ചു.

സന്യാസിനിയെ പീഡിപ്പിച്ചതിന് പുറമെ കൊലപാതകം, കലാപം സൃഷ്ടിക്കല്‍ എന്നിവയ്ക്കും ഗുര്‍മീതിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.