CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 58 Minutes 50 Seconds Ago
Breaking Now

ശബരിമല യുവതി പ്രവേശന വിധിയ്ക്ക് സ്റ്റേ ഇല്ല ; തുറന്ന കോടതിയില്‍ ഹര്‍ജികള്‍ വാദം കേള്‍ക്കുമെന്ന് കോടതി ; വിധി സ്വാഗതാര്‍ഹമെന്ന് കണ്ഠരര് രാജീവര്‍

'ഇത് മഹത്തായ തീരുമാനമാണ്. അയ്യപ്പന്റെ സഹായമാണിത്. ഭക്തര്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി', തന്ത്രി പ്രതികരിച്ചു.

ശബരിമല യുവതീപ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല. യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ജനുവരി 22നാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറില്‍ ചേര്‍ന്ന അഞ്ചംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്. 50 പുനഃപരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് കോടതിക്ക് മുന്നില്‍ എത്തിയിരുന്നത്. അതില്‍ 49 എണ്ണമാണ് കോടതി പരിഗണിച്ചത്. 

റിവ്യൂ ഹര്‍ജികള്‍ കേള്‍ക്കാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് തന്ത്രി കണ്ഠര് രാജീവര്. 'ഇത് മഹത്തായ തീരുമാനമാണ്. അയ്യപ്പന്റെ സഹായമാണിത്. ഭക്തര്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി', തന്ത്രി പ്രതികരിച്ചു. സെപ്റ്റംബര്‍ 28ന് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാമെന്ന വിധിയാണ് പുനഃപ്പരിശോധിക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതോടെ സന്തോഷം പ്രകടനങ്ങള്‍ നടക്കുന്ന വാര്‍ത്തകളും പുറത്തുവരുന്നു. 

48 റിവ്യൂ ഹര്‍ജികളും ജനുവരി 22 മുതല്‍ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്ന് പരമോന്നത കോടതി വ്യക്തമാക്കി. വിധിക്ക് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും ആഹ്ലാദപ്രകടനങ്ങളും, മധുരം വിതരണം ചെയ്യലും നടക്കുന്നുണ്ട്. 

സുപ്രീംകോടതി തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നേരത്തെയുള്ള വിധിയ്ക്ക് സ്റ്റേ നല്‍കാത്തതിനാല്‍ ഇപ്പോഴും ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാന്‍ അവകാശമുണ്ട്. 

സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് രാഹുല്‍ ഈശ്വര്‍ അറിയിച്ചു. ജനുവരി 22 വരെ ക്ഷേത്രത്തിന് സംരക്ഷണം നല്‍കും. ഇനിയെങ്കിലും സര്‍ക്കാര്‍ ഭക്തരുടെ വികാരം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.