CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 5 Minutes 41 Seconds Ago
Breaking Now

ഫുട്‌ബോളിലും ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തു; ഒളിംപിക് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിന്റെ രണ്ടാം പാദത്തിലേക്ക് കടന്ന് ടീം

അടുത്ത വര്‍ഷം ഏപ്രിലിലാണ് രണ്ടാം റൗണ്ട് ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമാകുക.

ചരിത്രത്തില്‍ ആദ്യമായി ഒളിംപിക് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിന്റെ രണ്ടാം പാദത്തിലേക്ക് കടന്ന് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം. ആതിഥേയരായ മ്യാന്‍മാറിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റെങ്കിലും ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരാണ് വനിതാ ടീം രണ്ടാം റൗണ്ടിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റാണ് സമ്പാദ്യം. ഗ്രൂപ്പ് വിജയികളായി മ്യാന്‍മാറും രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അടുത്ത വര്‍ഷം ഏപ്രിലിലാണ് രണ്ടാം റൗണ്ട് ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമാകുക. 

യാങ്കോംഗില്‍ നടന്ന മത്സരത്തിന്റെ ആദ്യ പാദത്തില്‍ ഇരുടീമുകളും ഓരോ തവണ വലകുലുക്കി. ബംഗ്ലാദേശിനെ 7-1ന് തോല്‍പ്പിച്ച അതേ ടീമിനെയാണ് മ്യാന്‍മാറിന് എതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഇന്ത്യ ആദ്യ ഗോള്‍ വഴങ്ങി. പിന്നീട് ഇന്ത്യയുടെ അക്രമത്തിന് ചൂടുപിടിച്ചു. എട്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ നാല് ഗോള്‍ നേടിയ ബാലാ ദേവി ഷോട്ടിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മിനിറ്റ് പിന്നിടുംമുന്‍പ് അടുത്ത ഗോള്‍ശ്രമം. കമലാ ദേവിയുടെ ഷോട്ട് തടുക്കാന്‍ മ്യാന്‍മാര്‍ കീപ്പര്‍ ജാഗ്രതയോടെ കാവലുണ്ടായിരുന്നു. 

19-ാം മിനിറ്റില്‍ മ്യാന്‍മാറിന്റെ മിന്നലാക്രമണം. ആദ്യ ലോംഗ്‌റേഞ്ചര്‍ ക്രോസ് ബാറില്‍ ഇടിച്ച് തിരികെയെത്തിയെങ്കിലും അവസരം മുതലാക്കിയില്ല. 23-ാം മിനിറ്റില്‍ ഗ്രേസ് ഡാങ്ക്‌മേയിയെ ഫൗള്‍ ചെയ്തിന് കിട്ടിയ ഫ്രീ കിക്ക് 19-കാരി റത്തന്‍ബാല ദേവി ഗോളാക്കി മാറ്റി. രണ്ടാം പകുതിയിലും ബാല പ്ലേമേക്കറായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യന്‍ ഗോള്‍മുഖത്തിന് കാവലായി നിന്ന അദിതി പല ശ്രമങ്ങളും തടുത്തിട്ട് രക്ഷകയായി. 

മത്സരം അവസാനിക്കാന്‍ ഏഴ് മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ഗെഗെ ത്വെയുടെ താഴ്ന്നുവന്ന ഷോട്ട് ഇന്ത്യന്‍ വലയിലെത്തിയത്. മറുപടിക്കായി ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മ്യാന്‍മാര്‍ വിജയം കൈപ്പിടിയിലൊതുക്കി. എന്നിരുന്നാലും ഒളിംപിക് യോഗ്യതയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതിന്റെ ആശ്വാസത്തിലായിരുന്നു വനിതാ താരങ്ങള്‍. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.