CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 19 Seconds Ago
Breaking Now

വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ബൈക്കില്‍ കറങ്ങാന്‍ ഇറങ്ങിയ 14 വയസ്സുകാരന് ദാരുണാന്ത്യം

വീട്ടില്‍ രക്ഷിതാക്കളും കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കവെ ബൈക്കെടുത്ത് കറങ്ങാന്‍ ഇറങ്ങിയ 14 വയസ്സുള്ള ആണ്‍കുട്ടിയാണ് മറ്റൊരു വാഹനത്തിലേക്ക് പാഞ്ഞുകയറി കൊല്ലപ്പെട്ടത്.

ബൈക്ക് ഓടിക്കാന്‍ നിയമം അനുശാസിക്കുന്ന പ്രായം ആകുന്നതിന് മുന്‍പ് ഇത് ഉപയോഗിക്കുന്നത് കൗമാരക്കാരുടെ ഇഷ്ടവിനോദമാണ്. ഇതുമൂലം സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് എത്ര ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും അവര്‍ കാര്യമാക്കില്ല. വീട്ടില്‍ രക്ഷിതാക്കളും കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കവെ ബൈക്കെടുത്ത് കറങ്ങാന്‍ ഇറങ്ങിയ 14 വയസ്സുള്ള ആണ്‍കുട്ടിയാണ് മറ്റൊരു വാഹനത്തിലേക്ക് പാഞ്ഞുകയറി കൊല്ലപ്പെട്ടത്. 

ദില്ലിയിലെ ഈസ്റ്റ് ആസാദ് നഗറിലെ മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. പിതാവിന്റെ പുതിയ ബൈക്കുമായി ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങിയ ദിവ്യ ശര്‍മ്മയ്ക്കാണ് ദുരന്തം നേരിട്ടത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ബൈക്കെടുത്ത് കറങ്ങാന്‍ പോയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ആണ്‍കുട്ടി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. 

വീട്ടില്‍ നിന്നും 2 കിമീറ്റര്‍ അകലെ വെച്ചായിരുന്നു അപകടം. സംഭവത്തിന്റെ ദൃക്‌സാക്ഷികളെ തേടുകയാണ് പോലീസ്. ഇടിച്ച വാഹനം ഏതാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാവിലെ 7.30ന് റോഡില്‍ പരുക്കേറ്റ നിലയിലാണ് ഒരു വഴിപോക്കന്‍ കുട്ടിയെ കണ്ടെത്തുന്നത്. സമീപത്ത് ബൈക്കും കിടന്നികുന്നു. പോലീസ് സ്ഥലത്തേക്ക് എത്തുമ്പോഴേക്കും പ്രദേശവാസികള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. 

എന്നിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ തലയ്ക്ക് ഏറ്റ മാരക പരുക്കും, രക്തം വാര്‍ന്നതുമാണ് മരണകാരണം. സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കാന്‍ ശ്രമിക്കുമ്പോഴും ഇവര്‍ ഒന്നുമറിയാതെ ഉറക്കത്തിലായിരുന്നു. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.