ഒരു സ്ത്രീ ചുരുങ്ങിയത് ആറ് കുട്ടികളെ പ്രസവിക്കണം. നിയമപരമായി ഈ നിയമം നടപ്പാക്കപ്പെടുന്ന രാജ്യമാണ് റുവാന്‍ഡ. ഏത് രാജ്യത്തെയും പോലെ ജനസംഖ്യയാണ് ശക്തിയെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് മതമേലധ്യക്ഷന്മാരാണ് ഇതിനെ പിന്തുണയ്ക്കുന്നത്. കുടുംബാസൂത്രണം നടപ്പാക്കാനുള്ള ആരോഗ്യ പ്രവര്‍ത്തരുടെ ശ്രമങ്ങളെ പ്രാദേശിക കത്തോലിക്കാ പുരോഹിതര്‍ എതിര്‍ത്തതോടെ കാര്യങ്ങള്‍ അവതാളത്തിലായി. ഇതോടെയാണ് ജനസംഖ്യാ നിയന്ത്രണത്തിനായി ആരോഗ്യ ജീവനക്കാര്‍ ബൈബിള്‍ ആയുധമാക്കുന്നത്.
റുവാന്‍ഡയിലെ നിയമം അനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിക്കാന്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അനുമതി എഴുതിവാങ്ങണം. എന്നാല്‍ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററുകള്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശേഖരിക്കാതെ ഇരിക്കുന്നതും, പ്രാദേശിക പുരോഹിതന്മാരുടെ എതിര്‍പ്പും ചേര്‍ന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്തത്.
ഇതിനെ പ്രതിരോധിക്കാനാണ് സ്വന്തം രീതിയിലുള്ള ബൈബിള്‍ വേര്‍ഷനുമായി ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. സ്വന്തം കാര്യങ്ങളും, കുടുംബത്തെയും നോക്കാനും പരിപാലിക്കാനും കഴിയാത്തവര്‍ അവിശ്വാസികളെക്കാള്‍ മോശമാണെന്ന വാക്യം തങ്ങള്‍ പ്രയോജനപ്പെടുത്തുകയാണെന്ന് ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നഴ്സ് പറയുന്നു. ബൈബിള്‍ അനുസരിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും നല്കാന് പറയുന്നു. കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഇതെങ്ങിനെ സാധ്യമാകുമെന്ന് ഞങ്ങള്‍ ചോദിക്കുന്നു, നഴ്സ് വിശദീകരിക്കുന്നു.