CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 36 Minutes 44 Seconds Ago
Breaking Now

ഡോര്‍സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ 17ന്

ഡോര്‍സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ പതിനേഴാം തീയതി ശനിയാഴ്ച ഉച്ച തിരിഞ്ഞു രണ്ടു മണി മുതല്‍ വൈകുന്നേരം എട്ടു മണി വരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ രാജേഷ് ത്യാഗരാജന്റെ മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ പ്രമുഖ ഗായകര്‍ ചേര്‍ന്ന് നടത്തുന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭക്തിസാന്ദ്രമായ ഭജനയെ തുടര്‍ന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07960357679 / 07737078037

അയ്യപ്പ പൂജ നടക്കുന്ന വിലാസം : 

POOLE NORTH SCOUT HALL

SHERBORN CRESCENT

POOLE

DORSET

BH17 8AP

 




കൂടുതല്‍വാര്‍ത്തകള്‍.