CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 11 Minutes 54 Seconds Ago
Breaking Now

200 കോടിയുടെ വിജയാഘോഷത്തില്‍ കേക്കിലും സര്‍ക്കാര്‍ അണിയറക്കാര്‍ പ്രതിഷേധം വിളമ്പി

വിജയ് ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ചിത്രം പുറത്തിറങ്ങി ഏഴുദിവസത്തിനുള്ളില്‍ ചിത്രം 200 കോടി ക്ലബിലിടം നേടി. പല കളക്ഷന്‍ റെക്കോഡും തിരുത്തിക്കുറിച്ച് സര്‍ക്കാര്‍ വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ വിജയാഘോഷ പരിപാടികളും കഴിഞ്ഞ ദിവസം നടന്നു. വിജയാഘോഷത്തില്‍ നായകന്‍ വിജയ് സംവിധായകന്‍ എആര്‍ മുരുഗദോസ് സംഗീത സംവിധായകന്‍ എ.ആര്‍ റഹമാന്‍ ചിത്രത്തിലെ നടിമാരായ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

വിജയാഘോഷവും എഐഎംഡികെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. കേക്കിനൊപ്പം മിക്‌സി, ഗ്രൈന്റര്‍ എന്നിവയുടെ രൂപങ്ങള്‍ വച്ചിരുന്നു. വോട്ടിനു വേണ്ടി സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിടുന്ന സിനിമയിലെ രംഗങ്ങള്‍ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ സിനിമ പറയുന്ന രാഷ്ട്രീയം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ആഘോഷവും. റഹമാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.