CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 30 Seconds Ago
Breaking Now

മുരിങ്ങുര്‍ ധ്യാന കേന്ദ്രത്തിന്റെ ശാഖയായി ഡാര്‍ലിംഗ്ടണില്‍ ആരംഭിച്ച റിട്രീറ്റ് സെന്ററിന്റെ പേരില്‍ തട്ടിപ്പ് ; ബ്രദറെന്ന പേരില്‍ ബര്‍മിങ്ഹാമിലെ ഡോക്ടര്‍ ദമ്പതികളെ പറ്റിച്ച് തട്ടിയത് 70000 പൗണ്ട് ; നൈനാന്‍ വര്‍ഗീസിന് മൂന്നു വര്‍ഷം തടവ്

ബര്‍മിങ്ഹാമിലെ ഡോക്ടര്‍ ദമ്പതികള്‍ക്ക് വീടു വിലക്കുറവിന് വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 70000 പൗണ്ട് സ്വന്തമാക്കിയെന്നാണ് കേസ്.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് ബ്രിട്ടനില്‍ തുടങ്ങിയ ശാഖയായ ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ റിട്രീറ്റ് കേന്ദ്രത്തെ മറയാക്കി 70000 പൗണ്ടിന്റെ തട്ടിപ്പ് നടത്തിയ മലയാളിയ്ക്ക് ജയില്‍ ശിക്ഷ. ധ്യാന കേന്ദ്രത്തില്‍ സേവനകനായി നിന്ന നൈനാന്‍ വര്‍ഗീസിന് മൂന്നര വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ബര്‍മിങ്ഹാമിലെ ഡോക്ടര്‍ ദമ്പതികള്‍ക്ക് വീടു വിലക്കുറവിന് വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 70000 പൗണ്ട് സ്വന്തമാക്കിയെന്നാണ് കേസ്. ധ്യാനകേന്ദ്രത്തിലെത്തിയിരുന്ന ദമ്പതികള്‍ മയക്കി വഞ്ചിക്കുകയായിരുന്നു. പരാതിക്കാര്‍ക്ക് പണം തിരിച്ചു കിട്ടുമോ എന്ന ആശങ്കയുമുണ്ട്.

മിഡ്‌ലാന്റ്‌സില്‍ ജിപിയായി ജോലി ചെയ്യുന്ന ദമ്പതികളെ വര്‍ത്തമാനത്തില്‍ മയക്കിയാണ് നൈനാന്‍ വഞ്ചിച്ചതെന്ന് പ്രോസിക്യൂട്ടര്‍ ക്രൗണ്‍ കോടതിയില്‍ വാദിച്ചു. ഇതു കോടതി അംഗീകരിച്ചു. കോടതിയ്ക്ക് പുറത്ത് യാതൊരു കുറ്റബോധവുമില്ലാതെയാണ് നൈനാനെ കാണാനായത്.

താമസിച്ച് ധ്യാനം കൂടാനെത്തിയ ദമ്പതികളോട് അടുപ്പം കൂടിയാണ് നൈനാന്‍ ഇവരെ വഞ്ചിച്ചത്. ദമ്പതികളുടെ വീട്ടിലും ംപ്രാര്‍ത്ഥന പതിവാക്കി. ഡോക്ടറുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം തട്ടിപ്പു നടത്തുകയായിരുന്നു.

ചുളുവിലയ്ക്ക് വില്‍ക്കാനിട്ടിരിക്കുന്ന കെട്ടിടം വാ്ങി നല്‍കാമെന്ന് നൈനാന്‍ പറയുകയായിരുന്നു. പണം തന്റെ പേരില്‍ സ്വീകരിച്ച ഇയാള്‍ കെട്ടിടം വാങ്ങി ഇതില്‍ ബിസിനസ് തുടങ്ങിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടത് ദമ്പതികള്‍ക്ക് മനസിലായത്. ഇതോടെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. 

ഒരു വര്‍ഷത്തിനുള്ളില്‍ പാപ്പരായി മാറിയ ഇയാള്‍ ഡോക്ടര്‍മാരില്‍ നിന്ന് കിട്ടിയ പണം തന്റെ 90000 പൗണ്ട് കടം വീട്ടാന്‍ ഉപയോഗിച്ചതായി കുറ്റസമ്മതം നടത്തി. മറ്റൊരു ബിസിനസില്‍ നികുതി വെട്ടിപ്പ് നടത്തിയതിന് നിയമ നടപടികള്‍ നേരിട്ട ചരിത്രവും നൈനാന്റെ പേരിലുണ്ട്. മൂന്നു കുട്ടികളുടെ പിതാവായതിനാല്‍ ദീര്‍ഘകാല ജയില്‍ ശിക്ഷ നല്‍കരുതെന്ന് ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഏതായാലും മൂന്നര വര്‍ഷത്തെ തടവുശിക്ഷ കോടതി വിധിയ്ക്കുകയായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.