CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 32 Minutes 47 Seconds Ago
Breaking Now

സ്വന്തം പ്രവിശ്യകള്‍ നോക്കാന്‍ പറ്റുന്നില്ല; പാകിസ്ഥാന് കശ്മീരിന്റെ ആവശ്യമില്ലെന്ന് അഫ്രിദി

കശ്മീര്‍ വേണമെന്ന ആവശ്യം പാകിസ്ഥാന്‍ ഉപേക്ഷിക്കണമെന്ന് അഫ്രിദി വ്യക്തമാക്കിയത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കശ്മീര്‍ വിഷയത്തില്‍ സാരോപദേശവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തര്‍ക്കവിഷയമാണ് കശ്മീര്‍. ലണ്ടനിലെ പ്രസ് മീറ്റില്‍ സംസാരിക്കവെയാണ് കശ്മീര്‍ വേണമെന്ന ആവശ്യം പാകിസ്ഥാന്‍ ഉപേക്ഷിക്കണമെന്ന് അഫ്രിദി വ്യക്തമാക്കിയത്. കൈയിലുള്ള നാല് പ്രവിശ്യകള്‍ മര്യാദയ്ക്ക് നോക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്, അദ്ദേഹം പറഞ്ഞു. 

'പാകിസ്ഥാന് കശ്മീരിന്റെ ആവശ്യമില്ല. സ്വന്തം പ്രവിശ്യകള്‍ നോക്കാന്‍ പറ്റുന്നില്ല', അഫ്രിദി പറയുന്നു. എന്നാല്‍ ഇതിനര്‍ത്ഥം കശ്മീരിനെ ഇന്ത്യക്ക് നല്‍കണമെന്നല്ല. 'കശ്മീര്‍ ഒരു സ്വതന്ത്ര രാജ്യമാകണം. അവിടെ മരിക്കുന്ന ആളുകള്‍ കൊല്ലപ്പെടേണ്ടവരല്ല. മനുഷ്യത്വം ജീവനോടെ ഇരിക്കണം. അവിടെ ആളുകള്‍ മരിക്കുന്നത് ദുഃഖകരമാണ്', അഫ്രീദി പറഞ്ഞു. 

കശ്മീര്‍ വിഷയത്തില്‍ ഇതാദ്യമായല്ല അഫ്രിദിയുടെ പ്രതികരണം. ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ അവസ്ഥ ആശങ്കാജനകമാണെന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. നിരപരാധികളെ വെടിവെച്ച് വീഴ്ത്തുകയും, സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. യുഎന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളും ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഇടപെടാത്തത് എന്ത് കൊണ്ടാണ്, അഫ്രീദി ചോദിച്ചിരുന്നു. 

പാകിസ്ഥാനാണ് കശ്മീരില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇന്ത്യ പറയുന്നു. ഈ വാദത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുമുണ്ട്. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.