CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 52 Seconds Ago
Breaking Now

രാജ്യത്തിന് ഒരു ചായക്കാരനെ പ്രധാനമന്ത്രിയായി കിട്ടിയത് നെഹ്‌റു കാരണമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പ്രചരണങ്ങള്‍ മനഃപ്പൂര്‍വ്വം സംഘടിപ്പിക്കുന്നുവെന്നും കോണ്‍ഗ്രസ് എംപി ആരോപിച്ചു.

രാജ്യത്തിന് ഒരു ചായക്കാരനെ പ്രധാനമന്ത്രിയായി കിട്ടിയത് നെഹ്‌റു കാരണമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തരൂരിന്റെ പ്രസ്താവന ട്രോളാക്കി മാറ്റുകയാണ് ഇപ്പോള്‍ ബിജെപി ട്വിറ്റര്‍.മനുഷ്യത്വം നിലനിര്‍ത്താന്‍ ഏക കാരണം നെഹ്‌റുവാണെന്നാണ് ബിജെപിയുടെ പരിഹാസത്തിന് നല്‍കിയ തലക്കെട്ട്. നെഹ്‌റുവിന്റെ ജന്മവാര്‍ഷികത്തിലാണ് ചായക്കാരനെ പ്രധാനമന്ത്രിയായി കിട്ടിയത് നെഹ്‌റു നിര്‍മ്മിച്ച സ്ഥാപനങ്ങളുടെ രീതികള്‍ മൂലമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് മറുപടി നല്‍കവെയാണ് നെഹ്‌റുവിന്റെ സംഭാവനകളെ നിസ്സാരവത്കരിക്കരുതെന്ന് ബിജെപി ഉപദേശിച്ചത്. പ്രധാനമന്ത്രിയെ ഉണ്ടാക്കിയെന്നും മറ്റുമുള്ള വാദങ്ങള്‍ ഇത്തരത്തിലുള്ളതാണ്, ട്വീറ്റ് പറഞ്ഞു.

ഇന്ത്യയുടെ മഹാനായ മകനായ മുന്‍ പ്രധാനമന്ത്രിയെ ഇകഴ്ത്താന്‍ എന്ത് കൊണ്ടാണ് ആഗ്രഹം നിലനില്‍ക്കുന്നതെന്ന് തരൂര്‍ ചോദ്യം ഉന്നയിച്ചിരുന്നു. അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പ്രചരണങ്ങള്‍ മനഃപ്പൂര്‍വ്വം സംഘടിപ്പിക്കുന്നുവെന്നും കോണ്‍ഗ്രസ് എംപി ആരോപിച്ചു.

ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ നെഹ്‌റുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറയുന്നത്. നെഹ്‌റുവിന്റെ പേരക്കുട്ടിയാണ് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

 




കൂടുതല്‍വാര്‍ത്തകള്‍.