CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 14 Minutes 55 Seconds Ago
Breaking Now

മദ്യപിച്ചു ലക്കുകെട്ട യുവതി വീണ്ടും മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എയര്‍ഇന്ത്യ ജീവനക്കാരന് മേല്‍ തുപ്പി

യുവതിയുടെ തെമ്മാടിത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ലണ്ടനില്‍ ചെന്നിറങ്ങിയ ഉടനെ യാത്രക്കാരിയെ അറസ്റ്റ് ചെയ്തു.

മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാനത്തില്‍ യുവതിയുടെ വിളയാട്ടം. താനൊരു ഇന്റര്‍നാഷണല്‍ അഭിഭാഷകയാണെന്നും, പണം പിടുങ്ങുന്ന ഇന്ത്യക്കാരെന്നും ഉള്‍പ്പെടെയുള്ള വാക്കുകള്‍ അസഭ്യത്തോടൊപ്പം ചേര്‍ത്ത് യാത്രാ വിമാനത്തില്‍ ജീവനക്കാരെ വിളിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിമാന ജീവനക്കാര്‍ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ മൗനം പാലിച്ചു. ഇതിനിടെ ഒരു പൈലറ്റിന് നേര്‍ക്ക് ഇവര്‍ തുപ്പുകയും ചെയ്തു. യുവതിയുടെ തെമ്മാടിത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ലണ്ടനില്‍ ചെന്നിറങ്ങിയ ഉടനെ യാത്രക്കാരിയെ അറസ്റ്റ് ചെയ്തു.

ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദവിവരങ്ങള്‍ വ്യക്തമല്ല. മദ്യപിച്ച് ലക്കുകെട്ടതോടെയാണ് വിമാനത്തിലെ ജീവനക്കാര്‍ കമ്മാന്‍ഡര്‍ക്ക് പരാതി നല്‍കിയത്. ഇതോടെയാണ് ഇവര്‍ക്ക് ഇനി മദ്യം കൊടുക്കേണ്ടെന്ന് കമ്മാന്‍ഡര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ബിസിനസ്സ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരിക്ക് ഈ നിര്‍ദ്ദേശം ഇഷ്ടമായില്ല.

രോഷാകുലയായ ഇവര്‍ അസഭ്യവര്‍ഷവുമായാണ് ജീവനക്കാരെ നേരിടുന്നത്. ഇതിനിടെയാണ് പൈലറ്റിനെ തുപ്പിയത്. പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞാല്‍ താന്‍ ഭയപ്പെടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.