CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 5 Seconds Ago
Breaking Now

പൊതുവേദിയില്‍ കാജലിനെ ചുംബിച്ചു ; ഛായാഗ്രാഹകന്റെ വിശദീകരണവും വിവാദത്തില്‍

കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച് പുലിവാലു പിടിച്ച് ഛായാഗ്രാഹകന്‍. കാജലിന്റെ പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ടീസര്‍ ലോഞ്ചിനിടെ ഛായാഗ്രാഹകന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിക്കുകയായിരുന്നു.

ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു കാജല്‍. അതിനിടെ പേര് പറഞ്ഞ് നന്ദി പറഞ്ഞപ്പോള്‍ നായിഡു അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. സംഭവം വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു.ഇതിന് ശേഷം ഛോട്ടാ കെ നായിഡു നല്‍കിയ വിശദീകരണവും പ്രശ്‌നം വഷളാക്കി.

'മെഹ്‌റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്കും കാജല്‍ അഗര്‍വാളിനെ ചുംബിക്കണം. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? അതുകൊണ്ടാണ് കാജലിനെ ചുംബിച്ചത്' എന്നായിരുന്നു ഛോട്ടാ നായിഡുവിന്റെ വിശദീകരണം. സംഭവത്തിനിടെ വന്‍ വിമര്‍ശനം ഉയരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.