CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 13 Minutes 9 Seconds Ago
Breaking Now

യുവതികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക തീയതി നിശ്ചയിക്കാം; സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ച ഐഡിയ ഇങ്ങനെ

എന്നാല്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തോട് ഒരു തരത്തിലും യോജിക്കാന്‍ ബിജെപിയും, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തയ്യാറായില്ല

സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ കേരള ഗവണ്‍മെന്റ് ശബരിമല വിഷയത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം പൊളിഞ്ഞു. സുപ്രീംകോടതി വിധിയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചത്. കൂടാതെ ഇത് നടപ്പാക്കാന്‍ ചില ഐഡിയകളും അദ്ദേഹം പങ്കുവെച്ചു. ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക തീയതികള്‍ നിശ്ചയിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 

എന്നാല്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തോട് ഒരു തരത്തിലും യോജിക്കാന്‍ ബിജെപിയും, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തയ്യാറായില്ല. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പുനഃപ്പരിശോധനാ ഹര്‍ജികള്‍ പരിശോധിക്കാമെന്ന് പരമോന്നത കോടതി വ്യക്തമാക്കി രണ്ട് ദിവസത്തിന് ശേഷമാണ് യോഗം നടന്നത്. 

നാളെ ശബരിമല നട തുറക്കുമ്പോള്‍ സ്ത്രീപ്രവേശനം തുടരാമെന്ന കോടതി നിലപാടാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്റ്റേ അനുവദിക്കാതെ പോയതോടെ സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറാകില്ല. 

നിയമം അനുസരിക്കുന്ന സംസ്ഥാനത്തിന് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് പിണറായി വിജയന്‍ അവകാശപ്പെടുന്നത്. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതേസമയം ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്നും മുഖ്യന്‍ കൂട്ടിച്ചേര്‍ത്തു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.