CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 16 Minutes 28 Seconds Ago
Breaking Now

ആപ്പിള്‍ ഫോണുകള്‍ ഉപയോഗിക്കണ്ട ; മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ വിലക്കി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ ഉപദേശിക്കാനാണ് സിഇഒയുടെ ഉത്തരവ്.

ആപ്പിള്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ വിലക്കി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇവരോട് ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ ഉപദേശിക്കാനാണ് സിഇഒയുടെ ഉത്തരവ്.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് ആപ്പിള്‍ സിഇഒ ടിം കുക്ക് സോഷ്യല്‍ മീഡിയ വമ്പനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് സുക്കര്‍ബര്‍ഗിന്റെ ഈ തീരുമാനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സേവനമെന്നാണ് ടിം കുക്ക് ഫേസ്ബുക്കിനെ കുറ്റപ്പെടുത്തിയത്.

അമേരിക്കയ്ക്ക് പുറത്ത് സൗത്ത് അമേരിക്ക, യൂറോപ്പ്, റഷ്യ, സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഏറെ ജനപ്രിയമാണ്. സുക്കര്‍ബര്‍ഗിന്റെ ഉത്തരവ് അനുസരിച്ച് എക്‌സിക്യൂട്ടീവുകള്‍ ഫോണ്‍ ആന്‍ഡ്രോയ്ഡ് ആക്കിയോ എന്ന് വ്യക്തമല്ല.

കേംബ്രിഡ്ജ് അനലിറ്റിക ഫേസ്ബുക്ക് വഴി 87 മില്ല്യണ്‍ ഉപയോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതോടെ ഫേസ്ബുക്ക് രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.