CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 20 Seconds Ago
Breaking Now

എഫ്‌സി ബാഴ്‌സലോണ അക്കാഡമി മുഖ്യ കോച്ചായി 23 വയസ്സുള്ള ഒരു തൃശ്ശൂരുകാരന്‍!

ബെംഗളൂരുവിലെ ഗെയിംസ്‌ഡേ അക്കാഡമിയില്‍ കോച്ചിംഗ് ജോലി ചെയ്യവെയാണ് ജീവിതം മാറ്റിമറിക്കുന്ന ആ വിളി വന്നത്.

ഹെയ്ഡന്‍ ജോസ് ഇപ്പോഴും അമ്പരപ്പിലാണ്. സ്വപ്നം കണ്ടത് പോലൊരു ജോലിയില്‍ എത്തിപ്പെട്ടതിന്റെ അത്ഭുതം അദ്ദേഹത്തില്‍ നിന്ന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. തൃശ്ശൂര്‍ മുക്കാട്ടുകര സ്വദേശിയായ ബിടെക് ബിരുദധാരിയാണ് ഫുട്‌ബോള്‍ വമ്പന്‍മാരായ എഫ്‌സി ബാഴ്‌സലോണയുടെ യൂത്ത് അക്കാഡമി മുഖ്യ കോച്ചായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ കോച്ചിംഗ് നല്‍കാന്‍ ആവശ്യമായ ഡി ലൈസന്‍സുള്ള വ്യക്തിയാണ് ഈ 23കാരന്‍. തിങ്കളാഴ്ചയാണ് ഒരു വര്‍ഷത്തെ കരാര്‍ ഉറപ്പിച്ച് കൊണ്ടുള്ള പേപ്പറുകള്‍ ഹെയ്ഡനെ തേടിയെത്തിയത്. ബെംഗളൂരുവിലെ ഗെയിംസ്‌ഡേ അക്കാഡമിയില്‍ കോച്ചിംഗ് ജോലി ചെയ്യവെയാണ് ജീവിതം മാറ്റിമറിക്കുന്ന ആ വിളി വന്നത്.

ബെംഗളൂരു ബാഴ്‌സ അക്കാഡമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ജോര്‍ഡി എസ്‌കോബാറാണ് വിളിച്ചത്. ഗെയിംസ്‌ഡേ അക്കാഡമിയില്‍ പരിശീലന സെഷന്‍ നയിക്കുന്ന ഹെയ്ഡന്റെ മികവ് ശ്രദ്ധയില്‍ പെട്ടതോടെയാണ് എസ്‌കോബാര്‍ ഈ മലയാളി കോച്ചിനെ ക്ഷണിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ ജോലിക്കായി മറ്റ് ഏഴ് പേര്‍ക്കൊപ്പം ട്രയല്‍സും ആരംഭിച്ചു.

ട്രയല്‍സില്‍ വിജയിച്ചതോടെ മലയാളിയായ ഹെയ്ഡന്‍ ജോസിന് ആ സ്വപ്നനേട്ടം കൈയിലെത്തി. അണ്ടര്‍ 16 താരങ്ങളെയാണ് ഇദ്ദേഹം ഇനി പരിശീലിപ്പിക്കുക.

 

 




കൂടുതല്‍വാര്‍ത്തകള്‍.