CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 28 Seconds Ago
Breaking Now

ബ്രക്‌സിറ്റ് കരട് ഉടമ്പടിയില്‍ പ്രതിഷേധം ; നാല് ബ്രിട്ടീഷ് മന്ത്രിമാര്‍ രാജിവച്ചു

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ചയാണ് കരാര്‍ ഉടമ്പടി അവതരിപ്പിച്ചത്.

ബ്രക്‌സിറ്റ് കരട് ഉടമ്പടിയില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് നാലു മന്ത്രിമാര്‍ തെരേസ മേ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ബ്രക്‌സിറ്റ് മന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടടെ നാലു പേര്‍ ഒരു ദിവസം രാജിവച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ചയാണ് കരാര്‍ ഉടമ്പടി അവതരിപ്പിച്ചത്.

ഉടമ്പടിയ്ക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിസഭ ഉടമ്പടിയ്ക്ക് അംഗീകാരം നല്‍കിയത്. ഉടമ്പടിയിലെ വ്യവസ്ഥകളുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും അതുകൊണ്ട് രാജിവയ്ക്കുകയാണെന്നും ഡൊമിനിക് റാബ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷവും ശക്തമായി വിമര്‍ശനം ഉന്നയിച്ചു.യൂറോപ്യന്‍ യൂണിയനേയും വീണ്ടും ഹിതപരിശോധന ആവശ്യപ്പെടുന്നവരേയും സന്തോഷിക്കുന്നതാണ് ഉടമ്പടിയെന്നും അവര്‍ പറഞ്ഞു. ബ്രക്‌സിറ്റിനോട് അനുബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ പ്രത്യേക ഉച്ചകോടി ഈ മാസം 25 ന് ചേരാനിരിക്കെയാണ് മന്ത്രിമാരുടെ രാജിയെന്നതും സര്‍ക്കാരിന് ആഘാതമായി.

എന്നാല്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്ന ഉടമ്പടിയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നു പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ഈ ഉടമ്പടിയില്‍ വേണമെങ്കില്‍ ചര്‍ച്ചകള്‍ ആകാം. അടുത്ത മാര്‍ച്ച് 29 ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ മികച്ച അവസരങ്ങള്‍ കൈമുകലായുള്ള ബ്രിട്ടനെയാണ് ലഭിക്കുകയെന്ന് തെരേസ മേ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.