CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 34 Minutes 47 Seconds Ago
Breaking Now

ജാവയുടെ മടങ്ങിവരവില്‍ സന്തോഷമറിയിച്ച് ഷാരൂഖ് ഖാന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ജാവ വീണ്ടും നിരത്തുകളില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജാവയുടെ തിരിച്ചു വരവ് ഇരുചക്ര വാഹനപ്രേമികള്‍ ആഘോഷിക്കുകയാണ്. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ജാവയുടെ മടങ്ങി വരവില്‍ അതീവ സന്തോഷവാനാണ്. 'കൊള്ളാം, ഇതിലാണ് ഞാന്‍ വളര്‍ന്നത്..' ഈ ഒറ്റ വാചകത്തില്‍ കിംഗ് ഖാന്‍ തന്റെ സന്തോഷം അറിയിച്ചു.

റോയല്‍ എന്‍ഫീല്‍ഡിന് എതിരാളിയായാണ് ജാവയെ വിലയിരുത്തപ്പെടുന്നത്. രൂപത്തിലും ഭാവത്തിലും പെര്‍ഫോമന്‍സിലും ബുള്ളറ്റുകള്‍ക്ക് വെല്ലുവിളിയാണ് ജാവ. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യ വിപണിയിലെത്തുക. 

ബുക്കിങ് ആരംഭിച്ച മോഡലുകള്‍ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറും. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് വില.

 




കൂടുതല്‍വാര്‍ത്തകള്‍.