CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 55 Seconds Ago
Breaking Now

മറ്റു രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ എത്ര ഭേദം ; പതിനായിരം രോഗികള്‍ക്ക് 153 നഴ്‌സുമാര്‍ ഉള്ള ബ്രിട്ടന്‍ എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് തഴയപ്പെടുമോ ?

എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് അട്ടിമറിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

നഴ്‌സുമാരുടെ ക്ഷാമത്തിന്റെ പേരില്‍ എന്‍എച്ച്എസ് വലയുകയാണ്. ഇതിനിടെ ചില കണക്കുകള്‍ നിരത്തി റിക്രൂട്ട്‌മെന്റിനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. പതിനായിരം രോഗികള്‍ക്ക് ഇന്ത്യയില്‍ എട്ടു നഴ്‌സുമാരാണ് ഉള്ളത്. ഫിലിപ്പിന്‍സില്‍ 16 ഉം അമേരിക്കയില്‍ നൂറും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മൂന്നും ഉള്ളപ്പോള്‍ ഗള്‍ഫില്‍ നൂറ് എണ്ണമാണ് ഉള്ളത്. അങ്ങനെയിരിക്കേ പതിനായിരം രോഗികള്‍ക്ക് 153 നഴ്‌സുമാരുള്ള ബ്രിട്ടനില്‍ എന്തിനാണ് ഈ ആവശ്യമെന്നാണ് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസി സ്റ്റഡിയെന്ന പുതിയ പഠനം ചോദിക്കുന്നത്. എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് അട്ടിമറിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

യുകെയില്‍ നിലവില്‍ 42000 നഴ്‌സുമാരുടെ ഒഴിവുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ പതിനായിരം പേര്‍ക്കും നൂറു നഴ്‌സുമാര്‍ എന്ന അനുപാതം പ്രശ്‌നമല്ലെന്ന് വിദഗ്ധര്‍ പറയുന്നതോടെ യുകെയില്‍ ക്ഷാമമില്ലെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

എന്നാല്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് പുതിയ പഠനത്തിനെതിരെ രംഗത്തെത്തി. രോഗികള്‍ നഴ്‌സുമാരില്ലാത്തതിനാല്‍ വലയുകയാണെന്ന് ആര്‍സിഎന്‍ മറുപടി നല്‍കി.

ജിബിഡി പഠനത്തിനായി 140ല്‍ അധികം നഴ്‌സുമാരുടെ കണക്കുകള്‍ പരിശോധിച്ചു. രോഗി നഴ്‌സ് അനുപാതം പതിനായിരത്തിന് നൂറെന്നത് ഗുണകരമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യുകെയില്‍ ചിലവിന് അനുസരിച്ചുള്ള വരവില്ലെന്നും കൂടുതല്‍ നഴ്‌സ് റിക്രൂട്ട്‌മെന്റ് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

ജിബിഡി പഠന പ്രകാരം പതിനായിരം രോഗികള്‍ക്ക് 226 നഴ്‌സുമാരുള്ള നോര്‍വെയാണ് മുന്നില്‍. യുകെ ഏഴാം സ്ഥാനത്താണ്. നെതര്‍ലാന്‍ഡ്, ബെര്‍മുഡ, ന്യൂസിലന്‍ഡ്, ജര്‍മ്മനി, കാനഡ എന്നിവയാണ് അനുപാതത്തില്‍ മുന്നിലുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ഐസ്ലാന്‍ഡ് എന്നിവരും പത്തു സ്ഥാനങ്ങളിലുള്ളിലുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.