CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 1 Minutes 56 Seconds Ago
Breaking Now

കവന്‍ട്രി മലയാളികള്‍ക്ക് ആരോഗ്യത്തിന്റെ അറിവ് പകരാന്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ നാളെ

ശനിയാഴ്ച ഒരു മണി മുതല്‍ ആറു മണി വരെ ഉള്ള സമയത്ത് നാല് പ്രഗല്ഭരായ ഡോക്ടര്‍മാര്‍ ആണ് കവന്‍ട്രി മലയാളികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കാന്‍ എത്തുന്നത്.

കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഈ വരുന്ന ശനിയാഴ്ച ഒരു പുതിയ മാറ്റത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി സി കെ സി സെക്രട്ടറി ശ്രീ ഷിന്‍സണ്‍ മാത്യു അറിയിച്ചു. 

കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി ഈ വര്‍ഷം വളരെ പുതുമ നിറഞ്ഞതും എല്ലാവര്‍ക്കും ഉപകാരപ്രദവും ആയിട്ടുള്ള പല പരിപാടികളും നടത്തി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു.  സി കെ സി പ്രസിഡന്റ് ജോര്‍ജ്കുട്ടി വടക്കേക്കുറ്റിന്റെയും, സെക്രട്ടറി ഷിന്‍സണ്‍ മാത്യുവിന്റെയും, ട്രഷറര്‍ തോമസ്‌കുട്ടി മണിയങ്ങാട്ടിന്റെയും കൂടെ അവരോടൊപ്പം ഒരു പോലെ അക്ഷീണം പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജസ്വലരായ പത്തൊബത് അംഗ കമ്മറ്റി കൂടി ഉള്ളതാണ്  സി കെ സി യെ ഈ നിലയില്‍ എത്തിച്ചത്. 

കഴിഞ്ഞ ദിവസം നടന്ന സാമുഹ്യ ബോധവത്കരണ പരുപാടിയുടെ തുടര്‍ച്ചയായി കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി അംഗങ്ങളുടെ കലാ, കായിക, സാംസ്‌കാരിക, വിനോദ, വിജ്ഞാന വികസനത്തിനു പുറമെ  യുകെ മലയാളികള്‍ ദൈനംദിന ജീവിതത്തില്‍ ആരോഗ്യ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും കവന്‍ട്രിയില്‍ പൂര്‍ത്തിയായി. 

ശനിയാഴ്ച ഒരു മണി മുതല്‍ ആറു മണി വരെ ഉള്ള സമയത്ത് നാല് പ്രഗല്ഭരായ ഡോക്ടര്‍മാര്‍ ആണ് കവന്‍ട്രി മലയാളികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കാന്‍ എത്തുന്നത്. 

കൃത്യം ഒരു മണിക്ക് തന്നെ ആദ്യത്തെ ക്‌ളാസ്സായ Heart Disease the Epidemic  Prevention is better than cure എന്ന വിഷയത്തെ കുറിച്ച് Dr Jeffrin Antony എടുക്കുന്ന ക്‌ളാസ്സോടുകൂടി സെമിനാറിന് തുടക്കം കുറിക്കും. 

'Significance of Exercise in our life in UK'  എന്ന വിഷയത്തെ കുറിച്ച്  Dr Noushad Kulambil Padinjakra യും,  'Stroke causes, signs & symptoms, treatment and how to prevent it' എന്ന വിഷയത്തെ കുറിച്ച് Dr Antony Thomas Vachaparambil ലും,  'How to cotnrol Diabetics'  എന്ന വിഷയത്തെ കുറിച്ച് Dr Sailesh Shankar-ും ക്‌ളാസ്സുകള്‍ എടുക്കും. 

സി കെ സി ഏറ്റെടുത്ത് നടത്തുന്ന ഈ സെമിനാറിലേക്ക് കവന്‍ട്രിയോട് ചേര്‍ന്ന് കിടക്കുന്ന എല്ലാ പ്രദേശത്തുനിന്നും  എല്ലാവരെയും കുടുംബ സമേതം ഈ ആരോഗ്യ ബോധവത്കരണ പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജോര്‍ജുകുട്ടി വടക്കേകുറ്റ് അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.