CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 53 Seconds Ago
Breaking Now

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഗംഭീറിനെ തള്ളി; രോഷപ്രകടനവുമായി ആരാധകര്‍

ആഭ്യന്തര ക്രിക്കറ്റില്‍ താരം കാഴ്ചവെയ്ക്കുന്ന മികച്ച പ്രകടനം പരിഗണിക്കാതെയാണ് ഈ തീരുമാനമെന്നാണ് ആരാധകരുടെ പക്ഷം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരവ്യാപാരം അവസാനിച്ചു. 44 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 130 കളിക്കാരെ എട്ട് ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തി. സുപ്രധാന താരങ്ങളെ പോലും പുറംതള്ളാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായെന്നതാണ് ഈ തവണത്തെ സവിശേഷത. 

ഇതില്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തീരുമാനിച്ചതും, യുവരാജ് സിംഗിനെ പുറംതള്ളാന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എടുത്ത തീരുമാനവുമാണ് വിവാദത്തിലാകുന്നത്. ഗംഭീറിനെ ഒഴിവാക്കാനുള്ള തീരുമാനം ആരാധകരില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ താരം കാഴ്ചവെയ്ക്കുന്ന മികച്ച പ്രകടനം പരിഗണിക്കാതെയാണ് ഈ തീരുമാനമെന്നാണ് ആരാധകരുടെ പക്ഷം. 

പ്രതിഷേധം രേഖപ്പെടുത്താന്‍ ആരാധകര്‍ ട്വിറ്ററിലുമെത്തി. ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ മാനേജ്‌മെന്റ് തലച്ചോര്‍ ഉപയോഗിക്കണമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഐപിഎല്‍ കിരീടം നേടാന്‍ ഗംഭീര്‍ ഇല്ലാത്ത ഡല്‍ഹിക്ക് സാധിക്കില്ലെന്ന് വരെ ചില ആരാധകര്‍ വിമര്‍ശിക്കുന്നു. 

ഐപിഎല്‍ 2019 താരലേലം ഗോവയില്‍ ഡിസംബര്‍ 16ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.