CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 16 Minutes 4 Seconds Ago
Breaking Now

സണ്ണി ലിയോണ്‍ തമിഴില്‍ തകര്‍ക്കാനുള്ള ഒരുക്കമാണ്; വിശാല്‍ ചിത്രത്തില്‍ ചുവടുവെയ്ക്കും

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാനുള്ള ഒരുക്കത്തിലാണ് സണ്ണി ലിയോണ്‍. സംവിധായകന്‍ വടിവുടയന്‍ ഒരുക്കുന്ന വീരമാദേവിയിലെ പ്രധാന കഥാപാത്രമായാണ് ബോളിവുഡ് താരം തെന്നിന്ത്യന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിനെ പുറമെ മറ്റൊരു തമിഴ് ചിത്രത്തിലും താരം അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അയോഗ്യ എന്നു പേരിട്ട തമിഴ് ചിത്രത്തിന്റെ അണിയറക്കാര്‍ താരത്തെ സമീപിച്ചതായാണ് സൂചന. ചിത്രത്തില്‍ സുപ്രധാന വേഷമല്ലെങ്കിലും ഒരു ഡാന്‍സ് നമ്പര്‍ അവതരിപ്പിക്കാനാണ് സണ്ണി ലിയോണിനെ ക്ഷണിച്ചിരിക്കുന്നത്. വിശാല്‍, രാഷി ഖന്ന, കെഎസ് രവികുമാര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയ താരങ്ങള്‍ മുഖ്യറോളുകളില്‍ അഭിനയിക്കുന്ന ചിത്രം വെങ്കട് മൊഹനാണ് സംവിധാനം ചെയ്യുന്നത്. 

തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ടെമ്പറിന്റെ തമിഴ് റീമേക്കാണ് അയോഗ്യ. ടെമ്പറില്‍ നോറാ ഫത്തേഹി ആടിപ്പാടിയ 'ഇത്തഗെ റെച്ചിപോഡം' എന്ന ഗാനത്തിന്റെ തമിഴ് പതിപ്പിലാകും സണ്ണി പ്രത്യക്ഷപ്പെടുക. നേരത്തെ ശ്രുതി ഹാസനെയും ഇതിനായി പരിഗണിച്ചിരുന്നു. 

സണ്ണി ലിയോണിനെ ഗാനത്തിനായി സ്ഥിരീകരിച്ച വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ അണിയറക്കാര്‍ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എആര്‍ മുരുകദോസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷമാണ് വെങ്കട് സ്വതന്ത്ര സംവിധായകനാകുന്നത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.