CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 20 Seconds Ago
Breaking Now

ആന്ധ്രപ്രദേശില്‍ സിബിഐ അധികം വിലസണ്ട; അധികാരം എടുത്ത് കളഞ്ഞ് ചന്ദ്രബാബു നായിഡു

നരേന്ദ്ര മോദി സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായി നായിഡു ആരോപിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മോശമായതോടെ എന്‍ഡിഎ വിട്ട ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാനത്ത് സിബിഐയ്ക്ക് അന്വേഷണം നടത്താനുള്ള അധികാരം നീക്കി. ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം ചോര്‍ന്നതോടെയാണ് രഹസ്യനീക്കം പുറത്തുവന്നത്. ആന്ധ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. 

'ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1946 സെക്ഷന്‍ 6 നല്‍കുന്ന അധികാരങ്ങള്‍ വിനായോഗിക്കാനുള്ള പൊതുസമ്മതം സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ആക്ട് പ്രകാരം ആന്ധ്ര സംസ്ഥാനത്ത് ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് അംഗങ്ങള്‍ക്ക് അധികാരം വിനിയോഗിക്കാനും, നിയമനടപടികള്‍ സ്വീകരിക്കാനുമുള്ള അധികാരമാണ് നീക്കുന്നത്', സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കി. 

കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ നിയമങ്ങള്‍ പ്രകാരം കേസ് നേരിടുന്ന സ്വകാര്യ വ്യക്തികള്‍, അഴിമതി തടയാനുള്ള ആക്ട് എന്നിവയ്ക്കായി ആഗസ്റ്റ് 3നാണ് ആന്ധ്ര ഗവണ്‍മെന്റ് സിബിഐയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. 

നരേന്ദ്ര മോദി സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായി നായിഡു ആരോപിച്ചിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുമായി അടുത്ത ചിലരെ ഇന്‍കംടാക്‌സ് അധികൃതര്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.