CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 37 Seconds Ago
Breaking Now

അലിറ്റ രാജുവിന്റെ പിറന്നാള്‍ സമ്മാനം മോനിസിന്റെ ചികിത്സക്കായി ഇടുക്കി ചാരിറ്റിയെ ഏല്‍പിച്ചു ,ഇതുവരെ ലഭിച്ചത് 1285 പൗണ്ട് .

ലിവര്‍പൂളിലെ നോട്ടിയാഷില്‍ താമസിക്കുന്ന രാജു ,ദീപ്തി ദമ്പതികളുടെ മകള്‍ അലിറ്റയ്ക്ക് പിറന്നാള്‍ സമ്മാനമായി കിട്ടിയ 50 പൗണ്ട് മോനിസിന്റെ  ചികിത്സക്കുവേണ്ടി   ഇന്ന്  ഇടുക്കി ചാരിറ്റിയ്ക്ക് നല്‍കി മാതൃകയായി .

രാജുവും ദീപ്തിയും മോനിസിന്റെയും ജെസ്സിയുടെയും ദുഖകരമായ അവസ്ഥ വീട്ടില്‍ സംസാരിക്കുന്നതുകേട്ടാണ്  അലിറ്റ അത്തരം ഒരു തീരുമാനം എടുത്തു മാതാപിതാക്കളെ അറിയിച്ചത് .അവര്‍ അതിനു സമ്മതംമൂളുകയും ചെയ്തു                  

ലിവര്‍പൂളിലെ അന്ഫില്‍ഡില്‍ താമസിക്കുന്ന  ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജെസ്സിയും ഭര്‍ത്താവു മോനിസും 

ബോംബയില്‍ ഹോളിഡേയ്ക്ക് പോയവഴിയില്‍ മോനിസിന്റെ  തലയിലെ ഞരമ്പ് പൊട്ടി രേക്തസ്രാവം സംഭവിച്ചു ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു  

ആദൃരണ്ടുദിവസത്തെ ചികിത്സക്ക് തന്നെ എട്ടുലക്ഷം രൂപ ചിലവായി അപ്രതിക്ഷിതമായി ഉണ്ടായ ആഘാതത്തില്‍ ആ കുടുമ്പം തകര്‍ന്നു പോയി  കൈയിലുണ്ടായിരുന്ന സംബാധൃങ്ങള്‍ എല്ലാം ചിലവായി .കടം മേടിക്കവുന്നിടതുനിന്നെല്ലാം മേടിച്ചു. ചികിത്സിച്ചു ,ഇനി

ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ ഇനി ഒരു പൈസപോലും കൈയിലില്ല . ബോധം നഷ്ട്ടപ്പെട്ടു പോയെ മോനിസിനെ യു കെ യില്‍ കൊണ്ടുവന്നു ചികില്‍സിക്കണമെങ്കില്‍ എയര്‍ അബുലന്‍സ് വേണം അതിനു വലിയ തുക ചിലവാകും എന്നതുകൊണ്ട് അതിനു കഴിയില്ല. 

ജെസ്സിയുടെ ആഗ്രഹം മോനിസിന്റെ രോഗം കുറച്ചു ഭേദമായി യു കെ യില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇവിടെ ചികിത്സ സൗജനൃമായതുകൊണ്ട് എങ്ങനെയും രേക്ഷപെടുത്താം എന്നതാണ് ,. പക്ഷെ അതിനു ബോംബയില്‍ ചികിത്സിച്ചു ബോധം വീണ്ടെടുത്ത് വിമാനത്തില്‍ കയറി വരുവാനുള്ള ആരോഗൃം വീണ്ടെടുക്കണം അതിനു കുറെ പണം വേണ്ടിവരും അതിനു നിങ്ങളുടെ സഹായം വേണം .

ചാരിറ്റി കളക്ഷന്‍ തുടരുന്നു ഇതുവരെ 1285 പൗണ്ട് ലഭിച്ചു ബങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ്  താഴെ പ്രസിധികരിക്കുന്നു .

 ..

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP 

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'', 

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

ടോം ജോസ് തടിയംപാട്

 

 




കൂടുതല്‍വാര്‍ത്തകള്‍.