CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 3 Seconds Ago
Breaking Now

തൃപ്തി ദേശായിക്കെതിരെ മുംബൈയിലെ വിമാനത്താവളത്തിലും നാമജപ പ്രതിഷേധം

ശരണം വിളിയും നാമജപവുമായി മുംബൈ ഏയര്‍പോര്‍ട്ടിനു മുന്നില്‍ തടിച്ചു കൂടിയ വിശ്വാസികള്‍ തൃപ്തിയെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.

കൊച്ചിയില്‍ നിന്നും തിരിച്ചെത്തിയ ഭൂമാതാ ബിഗ്രേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മുംബൈയിലെ വിമാനത്താവളത്തിലും നാമജപ പ്രതിഷേധം. അര്‍ദ്ധ രാത്രിയോടെ മുംബൈയില്‍ എത്തിയ തൃപ്തി ദേശായിക്ക് മണിക്കൂറുകള്‍ കാത്തുനിന്നതിനു ശേഷമാണ് വിമാനത്താവളത്തിനു പുറത്തെത്താനായത്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

13 മണിക്കൂര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്‍മാറി തിരികെ എത്തിയതായിരുന്നു തൃപ്തി ദേശായി. ശരണം വിളിയും നാമജപവുമായി മുംബൈ ഏയര്‍പോര്‍ട്ടിനു മുന്നില്‍ തടിച്ചു കൂടിയ വിശ്വാസികള്‍ തൃപ്തിയെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. ഇതിനിടയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് ചിലര്‍ പ്രധാന കവാടത്തിലേക്ക് തള്ളി കയറാന്‍ ചിലര്‍ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വന്നു.

പുറത്തിറങ്ങിയാല്‍ ആക്രമണം ഉണ്ടാകും എന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ തൃപ്തിയും കൂടെ ഉണ്ടായിരുന്ന സംഘവും വിമാനത്താവളത്തിനുള്ളില്‍ തന്നെ കഴിഞ്ഞു. മുംബൈയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ മലയാളികളാണ് പ്രതിഷേധം നടത്തിയത്.

പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതിനു ശേഷം മുംബൈ പൊലീസ് എത്തി മറ്റൊരു വഴിയിലൂടെ തൃപ്തിയെ വിമാനത്താവളത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നല്‍കിയ പ്രത്യേക സുരക്ഷയില്‍ തൃപ്തി പൂനെയിലേക്ക് മടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.