സണ്ണി ലിയോണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ താന്‍ നായകനായെത്തുന്നെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് നടന് അജു വര്‍ഗീസ്. സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷെ സത്യമല്ലെന്നും അജു പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അജുവിന്റെ പ്രതികരണം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സണ്ണി ലിയോണിന് അജു വര്‍ഗീസ് നായകനായെത്തുന്നെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചെന്നും പറഞ്ഞ വാര്‍ത്തകള്‍ പുറത്തു വിട്ടിരുന്നു. വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും അജു പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിന്റെ താഴെ രസകരമായ നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇനി ഇപ്പോ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെ സന്തോഷമേ ഉള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി ട്രോളുകളും വരുന്നുണ്ട്.