CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 28 Minutes 9 Seconds Ago
Breaking Now

കൂട്ടരാജിയില്‍ ഞെട്ടിക്കുന്ന തിരിച്ചുവരവ്; ആംബര്‍ റൂഡ് ക്യാബിനറ്റില്‍ തിരിച്ചെത്തി; ബ്രെക്‌സിറ്റ് സെക്രട്ടറി പദത്തില്‍ പുതുമുഖം; ഇത് നേതാവിനെ മാറ്റേണ്ട സമയമല്ലെന്ന് റൂഡ്; ബ്രക്‌സിറ്റ് കരാറില്‍ പിടിച്ചുനില്‍ക്കാന്‍ തെരേസ മേയ്; ഇനിയുള്ള മണിക്കൂറുകള്‍ സുപ്രധാനം

പ്രധാനമന്ത്രി കസേര തെറിപ്പിക്കാന്‍ ബ്രക്‌സിറ്റ് സംഘങ്ങള്‍ പിന്നണിയില്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി

നേതാവിനെ മാറ്റേണ്ട സമയം ഇതല്ലെന്ന പ്രഖ്യാപനവുമായി ആംബര്‍ റൂഡ് ക്യാബിനറ്റില്‍ തിരിച്ചെത്തി. ബ്രക്‌സിറ്റ് സെക്രട്ടറി പദത്തിലേക്ക് താരതമ്യേന അധികം അറിയപ്പെടാത്ത സ്റ്റീഫന്‍ ബാര്‍ക്ലെയെയാണ് പ്രധാനമന്ത്രി നിയോഗിച്ചത്. തെരേസ മേയുടെ ബ്രക്‌സിറ്റ് കരാര്‍ കരടിനെക്കുറിച്ച് പ്രതിഷേധം രേഖപ്പെടുത്തി മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് ക്യാബിനറ്റില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും ആവശ്യമായി വന്നത്. വിന്‍ഡ്‌റഷ് വിവാദങ്ങളുടെ പേരില്‍ ഹോം സെക്രട്ടറി പദത്തില്‍ നിന്നും രാജിവെച്ച് 201 ദിവസങ്ങള്‍ക്ക് ശേഷമാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പദത്തിലേക്ക് റൂഡ് തിരിച്ചെത്തുന്നത്. 

വെസ്റ്റ്മിനിസ്റ്ററില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളെ തള്ളിക്കൊണ്ട് മേയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ആംബര്‍ റൂഡ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രി കസേര തെറിപ്പിക്കാന്‍ ബ്രക്‌സിറ്റ് സംഘങ്ങള്‍ പിന്നണിയില്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ചുരുങ്ങിയത് 23 കണ്‍സര്‍വേറ്റീവ് എംപിമാരാണ് മേയില്‍ അവിശ്വാസം പ്രകടിപ്പിച്ച് കത്തയച്ചിരിക്കുന്നത്. അടുത്ത ആഴ്ച നേതൃത്വ വോട്ടെടുപ്പ് തുടങ്ങാന്‍ പാകത്തിനുള്ള 48 കത്തുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ജേക്കബ് റീസ് മോഗ് തറപ്പിച്ച് പറയുന്നത്. പാര്‍ട്ടിയില്‍ പോര് നടക്കുമ്പോഴും തന്റെ ബ്രക്‌സിറ്റ് പദ്ധതിയുമായി തെരേസ മേയ് മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായാണ് ക്യാബിനറ്റിന്റെ കേടുപാട് തീര്‍ത്തത്. 

ബ്രക്‌സിറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പുതുമുഖമായ ബാര്‍ക്ലെയെ എത്തിച്ച് കൊണ്ട് കാര്യങ്ങള്‍ സ്വന്തം കൈയില്‍ എടുക്കാനാണ് തെരേസ മേയുടെ നീക്കം. ഇതിനകം രണ്ട് ബ്രക്‌സിറ്റ് സെക്രട്ടറിമാരെ അവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. പുതിയ സെക്രട്ടറി ആഭ്യന്തര തലത്തിലെ തയ്യാറെടുപ്പുകള്‍ക്കാകും നേതൃത്വം നല്‍കുക. ബ്രസല്‍സുമായുള്ള ചര്‍ച്ചകള്‍ തെരേസ മേയ് തന്നെ നയിക്കും. മൈക്കിള്‍ ഗോവിന് ഈ സ്ഥാനം നല്‍കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഇത് നിരാകരിച്ചു. എന്‍വയോണ്‍മെന്റ് സെക്രട്ടറി പദത്തില്‍ നിന്ന് കൊണ്ട് എങ്ങോട്ട് വേണമെങ്കിലും മറിയാനുള്ള സാധ്യതയാണ് ഇദ്ദേഹം നിലനിര്‍ത്തിയത്. 

ഗോവിന് പുറമെ പെന്നി മൗര്‍ഡന്റ്, ക്രിസ് ഗ്രെയ്‌ലിംഗ്, ആന്‍ഡ്രിയ ലീഡ്‌സം എന്നിവര്‍ കരാറില്‍ ഒരു പുനരെഴുത്ത് നടത്താമെന്ന പ്രതീക്ഷയിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ബന്ധപ്പെട്ട ബാക്ക്‌സ്റ്റോപ്പ് നയം യുകെയെ കസ്റ്റംസ് യൂണിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുമെന്നതാണ് ഈ പ്രശ്‌നത്തിന് കാരണം. ഇത് തിരുത്തി എഴുതുകയാണ് ഇവരുടെ ലക്ഷ്യം. 




കൂടുതല്‍വാര്‍ത്തകള്‍.