CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 40 Seconds Ago
Breaking Now

എന്‍എച്ച്എസ് സേവനം ഉപയോഗിക്കാന്‍ വിദേശ നഴ്‌സുമാര്‍ക്ക് അധിക ചാര്‍ജ്ജ്; ഇളവ് നല്‍കില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി; പണം അടയ്ക്കണം, അതാണ് ശരി! ബ്രക്‌സിറ്റില്‍ പാടുപെടുമ്പോള്‍ നിയമത്തെ എതിര്‍ക്കുമെന്ന് ലേബര്‍ പാര്‍ട്ടി

വിദേശ നഴ്‌സുമാരില്‍ നിന്നും ഇത് ഈടാക്കരുതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

വിദേശ നഴ്‌സുമാര്‍ക്ക് എന്‍എച്ച്എസ് സേവനം ഉപയോഗിക്കാന്‍ അധിക ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളി ഇമിഗ്രേഷന്‍ മന്ത്രി കരോളിന്‍ നോക്‌സ്. വിദേശ നഴ്‌സുമാര്‍ പണമടയ്ക്കുന്നതാണ് ശരിയായ നടപടിയെന്നാണ് നോക്‌സിന്റെ പക്ഷം. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് പ്രതിവര്‍ഷം 200 പൗണ്ട് എന്ന നിലയില്‍ നിന്നും 400 പൗണ്ടായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം എംപിമാര്‍ അംഗീകരിച്ചതിനിടെയാണ് മന്ത്രിയുടെ നിലപാട്. 

വിദേശ നഴ്‌സുമാരില്‍ വന്നുചേരുന്ന സാമ്പത്തിക ആഘാതത്തെക്കുറിച്ച് താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് കരോളിന്‍ നോക്‌സ് പറയുന്നു. എന്നാല്‍ അടുത്തിടെ തീരുമാനിച്ച വേതന വര്‍ദ്ധനവ് ഈ സമ്മര്‍ദം കുറയ്ക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നു. 2015 ഏപ്രിലിലാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് പ്രാബല്യത്തില്‍ വന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് നിന്നുമെത്തി യുകെയില്‍ ആറ് മാസത്തില്‍ കൂടുതല്‍ താമസിക്കുന്ന, പെര്‍മനന്റ് റെസിഡന്‍സി ഇല്ലാത്തവര്‍ക്കാണ് ഈ തുക അടയ്‌ക്കേണ്ടി വരുന്നത്. 

ഇമിഗ്രേഷന്‍ ആപ്ലിക്കേഷന്‍ നടപടിയ്‌ക്കൊപ്പമാണ് ഈ ഫീസ് മുന്‍കൂറായി നല്‍കുന്നത്. വിസ ചെലവുകള്‍ക്ക് പുറമെയാണ് ഇത് അടയ്‌ക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ചാര്‍ജ്ജില്‍ ഇളവ് അനുവദിക്കുന്നു. ഈ ഫീസ് അടയ്ക്കുന്നത് മൂലമാണ് വിദേശികള്‍ക്ക് എന്‍എച്ച്എസ് സേവനങ്ങള്‍ യുകെ പൗരന്‍ ഉപയോഗിക്കുന്നത് പോലെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. 

എന്നാല്‍ വിദേശ നഴ്‌സുമാരില്‍ നിന്നും ഇത് ഈടാക്കരുതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെട്ടിരുന്നു. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം നഴ്‌സുമാരെ ആകര്‍ഷിക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്ന് ഷാഡോ ഇമിഗ്രേഷന്‍ മന്ത്രി അഫ്‌സല്‍ ഖാന്‍ ആവശ്യപ്പെട്ടു. കോമണ്‍സില്‍ ഈ നിയമം അവതരിപ്പിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടി എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് പ്രഖ്യാപനം. 




കൂടുതല്‍വാര്‍ത്തകള്‍.