CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 42 Seconds Ago
Breaking Now

ഇറ്റലിയില്‍ അഭയാര്‍ത്ഥിത്വം ലഭിച്ചതിന് സൊമാലിയക്കാരന്‍ നന്ദി കാണിച്ചത് ഇങ്ങനെ; നഗ്നനായി തെരുവില്‍ അലഞ്ഞ യുവാവ് ബീച്ചില്‍ 68 വയസ്സുള്ള വൃദ്ധയെ ലൈംഗികപീഡനത്തിന് ഇരയാക്കി

ഷെയ്ബിന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഇര കടലിലേക്ക് ഓടിയ സമയത്താണ് അധികൃതര്‍ സ്ഥലത്തെത്തിയത്

സൊമാലിയയില്‍ നിന്നും ഇറ്റലിയിലെത്തി അഭയാര്‍ത്ഥിത്വം ലഭിച്ചതിന് പിന്നാലെ 68 വയസ്സുകാരിയെ ബീച്ചില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. വീടില്ലാത്ത 20-കാരന്‍ സലേബാന്‍ നൂര്‍ ഷെയ്ബാണ് പിടിയിലായത്. ഇറ്റലിയിലെ കിഴക്കന്‍ പ്രദേശത്തുള്ള അബ്‌റുസോയിലെ ബീച്ചില്‍ വെച്ചാണ് ഇരയെ ഇയാള്‍ അക്രമിച്ചത്. 

വെയില്‍ കായാന്‍ എത്തിയ സ്ത്രീയെ ഷെയ്ബ് ബലംപ്രയോഗിച്ച് തള്ളിവീഴ്ത്തിയതോടെ കല്ലുകളില്‍ ഇവരുടെ തല ഇടിച്ചതായാണ് പ്രാദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന് ശേഷമായിരുന്നു അതിക്രമം. അടുത്ത തെരുവിലൂടെ നഗ്നനായി കടന്നുവന്ന ഇയാളെക്കുറിച്ച് ഷോപ്പുടമകള്‍ പോലീസിനെ അറിയിച്ചിരുന്നു. 

ഷെയ്ബിന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഇര കടലിലേക്ക് ഓടിയ സമയത്താണ് അധികൃതര്‍ സ്ഥലത്തെത്തിയത്. തലയ്ക്ക് ഉള്‍പ്പെടെ പരുക്കേറ്റ സ്ത്രീയെ പോലീസ് ആശുപത്രിയിലെത്തിച്ചു. തന്നെ അക്രമി കൊല്ലുമെന്ന് ഭയന്നതായി ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് കടന്നെത്തുന്നവരുടെ പ്രധാന കേന്ദ്രമായ സിസിലിയില്‍ ഒരു വര്‍ഷം മുന്‍പാണ് ഷെയ്ബ് എത്തിയത്. 

സുരക്ഷ നല്‍കാന്‍ തയ്യാറായ ഇറ്റലിയ്ക്ക് നല്‍കിയ നന്ദി പ്രകടനമാണ് ഇയാള്‍ കാണിച്ചതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി രൂക്ഷമായി പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.