CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 14 Seconds Ago
Breaking Now

അമേരിക്കയില്‍ 16 കാരന്‍ നടത്തിയ വെടിവയ്പ്പില്‍ തെലുങ്കാന സ്വദേശി കൊല്ലപ്പെട്ടു

ഈ മാസം 15ന് ന്യൂജേഴ്‌സിയില്‍ വെന്റനോര്‍ നഗരത്തിലുള്ള വസതിയ്ക്ക് സമീപം രാവിലെ 8 മണിയോടെയായിരുന്നു ആക്രമണം നടന്നത്

അമേരിക്കയില്‍ 16 കാരന്‍ നടത്തിയ വെടിവയ്പ്പില്‍ തെലുങ്കാന സ്വദേശി കൊല്ലപ്പെട്ടു.സുനില്‍ ഇഡല എന്ന 61 കാരനാണ് കൊല്ലപ്പെട്ടത്. കാര്‍ മോഷണത്തിനിടെയാണ് വെടിവച്ചതെന്ന് പോലീസ് പറയുന്നു.

ഈ മാസം 15ന് ന്യൂജേഴ്‌സിയില്‍ വെന്റനോര്‍ നഗരത്തിലുള്ള വസതിയ്ക്ക് സമീപം രാവിലെ 8 മണിയോടെയായിരുന്നു ആക്രമണം നടന്നത്. ശനിയാഴ്ചയാണ് പോലീസ് വിവരം ബന്ധുക്കളെ അറിയിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. എഡ്‌ലയെ വെടിവച്ച ശേഷം കൗമാരക്കാരന്‍ ഇയാളുടെ കാറുമായി കടക്കുകയായിരുന്നു. എഡ്‌ല സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണം നടത്തിയ കൗമാരക്കാരനെ വെള്ളിയാഴ്ച പോലീസ് പിടികൂടി. കൊലപാതകത്തിനും മോഷണത്തിനും ആയുധം കൈയ്യില്‍ വച്ചതിനും ഉള്‍പ്പെടെയാണ് കേസ്.

അറ്റലാന്റിക് സിറ്റിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ രാത്രി കണക്കെടുപ്പുകാരന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു എഡ്‌ല. തെലങ്കാനയിലെ മേദക് ജില്ലയാണ് സ്വദേശം.




കൂടുതല്‍വാര്‍ത്തകള്‍.