CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 47 Seconds Ago
Breaking Now

ഇഷ അംബാനിയുടെ ക്ഷണക്കത്ത് ഞെട്ടിക്കുന്നത് ; വില കേട്ടാല്‍ ഞെട്ടും

മൂന്നുലക്ഷം രൂപയാണ് ക്ഷണക്കത്തിന്റെ വില.

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ ക്ഷണക്കത്ത് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ ക്ഷണക്കത്ത് തന്നെയാണോ ഇതെന്നാണ് ചോദ്യം. മൂന്നുലക്ഷം രൂപയാണ് ക്ഷണക്കത്തിന്റെ വില.

വെള്ളയും പിങ്കും നിറത്തിലുള്ള പെട്ടിയാണ് വിവാഹം ക്ഷണിക്കുമ്പോള്‍ നല്‍കുന്നത്. പെട്ടി തുറക്കുന്നത് ഒരു സെറ്റ് കാര്‍ഡുകളിലേക്കാണ്. പല നിറത്തിലുള്ള നിരവധി കാര്‍ഡുകള്‍. അതിന് താഴെയായി അകത്ത് പിങ്ക് നിറത്തിലുള്ള പെട്ടി. ഇതിന് അകത്ത് നാലു കുഞ്ഞു പെട്ടികളും. ഓരോന്നും പൂക്കളും വര്‍ണ്ണ കല്ലുകളും നിറച്ചിട്ടുണ്ട്. പെട്ടിയ്ക്ക് അകത്ത് ലക്ഷ്മി ദേവിയുടെ ചിത്രമാണ് വച്ചിരിക്കുന്നത്. അതിന് അകത്ത് ഒരു മാലയുണ്ട്. അടുത്ത പെട്ടിയിലും മാല തന്നെയാണ്. നാലാമത്തെ പെട്ടിയില്‍ സുഗന്ധ്ര ദ്രവ്യവും ചുവന്ന കല്ലു പതിച്ച മാലയുമാണ്. പെട്ടിയില്‍  മൊത്തം വിസ്മയങ്ങളാണ്. 

ആഡംബര വിവാഹങ്ങള്‍ പഴങ്കഥയാകുമെന്നുറപ്പാണ്. ഡിസംബര്‍ 12 നാണ് ഇഷ വിവാഹിതയാകുന്നത്.വ്യവസായി ആനന്ദ് പിരമലാണ് വരന്‍. അബാനിയുടെ വസതിയിലാണ് വിവാഹം.




കൂടുതല്‍വാര്‍ത്തകള്‍.