CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes Ago
Breaking Now

റഫാല്‍ വിഷയത്തില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മോദിയ്ക്ക് മറുപടിയുണ്ടാകില്ല ;തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

ഏതിടത്തും ഏതു സമയത്തും എത്താന്‍ തയ്യാറാണ്. അനില്‍ അംബാനിയേയും എച്ച്എഎല്ലിനേയും കുറിച്ച് ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ കുറിച്ചും അദ്ദേഹം സംസാരിക്കാന്‍ തയ്യാറാകണം

മോദിയ്‌ക്കെതിരായ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ ഇടപാട് സംബന്ധിച്ച് ചര്‍ച്ചയ്ക്കായി രാഹുല്‍ മോദിയെ വെല്ലുവിളിച്ചു.തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മോദിയ്ക്ക് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

താനുമായി 15 മിനിറ്റ് സംവാദത്തിന് മോദിയെ ക്ഷണിക്കുന്നത്. ഏതിടത്തും ഏതു സമയത്തും എത്താന്‍ തയ്യാറാണ്. അനില്‍ അംബാനിയേയും എച്ച്എഎല്ലിനേയും കുറിച്ച് ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ കുറിച്ചും അദ്ദേഹം സംസാരിക്കാന്‍ തയ്യാറാകണം. ഇടപാടില്‍ നടപടിക്രമങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രാത്രി രണ്ടു മണിയ്ക്കാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ മോദിയ്ക്ക് സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അധികാരത്തിലെത്തിയാല്‍ കര്‍ഷക കടം എഴുതി തള്ളുമെന്നും സര്‍ക്കാര്‍ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തുമെന്നും രാഹുല്‍ ജനങ്ങള്‍ക്ക് വാക്കു നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.